രചന : സഫൂ വയനാട് ✍
ഞാനുമൊരു പെണ്ണാണ്…….
കുമിഞ്ഞു കൂടിയ എല്ലാതരം
ചിന്തകളുടെയും ഭാരം
പേറുന്ന പച്ചയായ പെണ്ണ് …
കരുതലോടെ നീ
വരിഞ്ഞു മുറുക്കുമ്പോ
മറ്റെല്ലാം മറന്നു നിന്നിൽ
പൂത്തുലയുന്നോള്…
ഇത്തിരി നേരം
നീയില്ലാതായാൽ
മനമിലും തനുവിലും
കനലെരിയുന്നോള് …
നീ എന്റേത്കൂടിയെന്നല്ല
“നീ എന്റേത് മാത്രമാണെന്ന”
സ്വാർത്ഥ മനസുള്ള
കർക്കശക്കാരി പെണ്ണ്…
എന്നിലെ പ്രണയം
നിറഞ്ഞു കവിയുമ്പോൾ
പതിവിൽകൂടുതൽ
പ്രണയാർദ്രമായ്
നീ വരിഞ്ഞുമുറുക്കി
പുണരണരമെന്ന്
ഭ്രാന്തമായ് കൊതിക്കുന്നോള്….
നമ്മളിടങ്ങൾ
പൂത്തുലയുമ്പോഴൊക്കെയും
അത് എന്നെക്കാൾ കൂടുതൽ
നിനക്ക് പ്രിയമുള്ളതാവണമെന്ന്
തീവ്രമായ് ആഗ്രഹിക്കുന്നോള്…
“നീ എന്റേത് മാത്രമെന്ന്”
ഓരോ നിമിഷവും ഉറച്ച സ്വരത്തിൽ
നീ പറയുവാൻ കാത്തിരിക്കുന്നോള്…
നിന്റെ മൊഴിയിൽ
നിന്റെ നിശ്വാസങ്ങളിൽ
നിന്റെ ചലനങ്ങളിൽ
നിന്റെ കവിതകളിൽ
നിന്നിലെ പ്രിയമുള്ളിടത്തൊക്കെയും
നിന്റെ ഓരോ അണുവിലും പോലും
എന്നെ നിറച്ചുവെക്കണമെന്ന്
പിടിവാശിഉള്ളോള് ..
ചിലപ്പോൾ ഒരമ്മയുടെ കരുതലോടെ
മറ്റുചിലപ്പോ ഒരനിയത്തിയുടെ കുസൃതിയോടെ കൂട്ടുകാരിയായി…
കാമുകിയായി പലപല വേഷങ്ങളിൽ നീ എന്ന ഒറ്റബിന്ദു വിൽ മാത്രം
നിറഞ്ഞാടാൻ കഴിവുള്ളോള് …
നമ്മളിടം ശൂന്യമാകുമ്പോ
അവിടമൊന്നാകെനോവിൽ ചലിച്ചു
വിരഹംഎഴുതി നിറക്കുന്നോള്….
എഴുതപ്പെടുന്ന പ്രണയവരികളിലോരോന്നും നിനക്ക് മാത്രംകാണാൻ കഴിയുംവിധം
നിന്നെ നിഗൂഢതയോടെ
ഒളിപ്പിച്ചുവെക്കാൻ കഴിവുള്ളോള്..
നീ എഴുതിതീർത്ത വരികളും
പറഞ്ഞ് കൊണ്ടിരിക്കുന്ന
ഓരോ അക്ഷരങ്ങൾ പോലും
മറവിക്ക് വിട്ടുകൊടുക്കാതെ
നെഞ്ചോടടക്കി വെക്കുന്നോള്….
ദൂരങ്ങളും കാലങ്ങളും
നീങ്ങിയാലും ദിനാത്രങ്ങൾ
കൊഴിഞ്ഞുപോയാലും
കാലം നമ്മിൽ ദൂരങ്ങൾ
തീർത്താലും ഇടനെഞ്ചിലെ
പ്രണയച്ചൂടാൽ മാത്രം നിന്നെ
തോൽപ്പിക്കാൻകഴിവുള്ളോള്….
നീ ആഗ്രഹിക്കുന്നതിൽ
കൂടുതൽ കരുതലും
സ്നേഹവും പകർന്നേകി
നിന്നെ വീർപ്പുമുട്ടിക്കാൻ
കാത്തിരിക്കുന്നോള് ….
മിഴിക്കോണിൽ ഉറഞ്ഞുകൂടിയ
നോവുരുക്കിക്കളയാൻ
നിൻ ഇടനെഞ്ചിലെ ചൂടിനെ
മാത്രം ആശ്രയിക്കുന്നോള്….
സന്തോഷ വേളകളെ
കുളിർപ്പിക്കാൻ
നിന്റെ സാനിധ്യം തേടി ഓടി
എത്തുന്നോള്…..
ഇരുൾ മൂടിയ മനസിന്റെ മുഖമൂടികൾ
അഴിച്ചുമാറ്റി എന്നെ ഞാനായി
നിന്റെ മുന്നിൽമാത്രം തുറന്നുകാണിക്കാൻ
ആഗ്രഹിക്കുന്നോള്…..
നിന്നോടുള്ള സ്നേഹത്താൽ
മതിമറന്നു നിനക്കുമുന്നിൽ
മാത്രം തോറ്റുതരാൻ മടിയില്ലാത്തോള്…..
അതെ… ഞാനുമൊരു പെണ്ണാണ്..
പച്ചയായ വെറുമൊരു പെണ്ണ്…
നിന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങുന്ന
ദിനങ്ങളിൽ മാത്രം ഒതുങ്ങിക്കൂടി
ജീവിക്കുന്ന സാധാരണക്കാരി പെണ്ണ്…