രചന : ഫാത്തിമ നിഷ് വ✍
അക്ഷര വെളിച്ചം പകർന്നു തന്നെൻ
അറിവിന്റെ തിരിനാളമായവർ
എൻ നന്മയ്ക്കായ് ശാസിച്ചുമുപദേശിച്ചും
എൻ മനസ്സ് കീഴടക്കിയവർ
വിദ്യാലയത്തിൻ മുറ്റത്തെന്നെ
തനിച്ചാക്കി അമ്മ പോയപ്പോൾ
എൻ തോളിൽ കൈവെച്ചെന്നെ സാന്ത്വനിപ്പിച്ചവർ
പോയില്ല കുഞ്ഞേ നിന്നമ്മ
അമ്മയായ് അച്ഛനായ് കൂടെ ഞങ്ങളുണ്ട്.
എന്നു പറഞ്ഞാ ശ്വസിപ്പിച്ചവർ
എന്റെ ഓരോ വിജയത്തിലും
എന്നെക്കാളേറെ സന്തോഷിച്ചവർ
അതിലുപരി എന്നെ സന്തോഷിപ്പിച്ചവർ
എന്നുമെൻ നന്മ മാത്ര മാഗ്രഹിച്ചവർ
എൻ ജീവിതത്തിൽ തണലായി മാറിയോർ
ആ ജിവിത പ്രകാശങ്ങളെ കണ്ടെത്തി ഞാൻ
അതെൻ ഗുരുനാഥരായിരുന്നു.
ഫാത്തിമ നിഷ് വ
നാലാം തരം
എ.എം.എൽ.പി.സ്കൂൾ
ചെറുവല്ലൂർ (സൗത്ത്)