രചന : ജോയ് പാലക്കാമൂല ✍
യാത്ര തുടങ്ങിയാൽ ബസ്
ഒരു കടൽ പോലെയാണ്
യാത്ര തീരുമ്പോൾ
മരുഭൂമിയാകുമത് .
ഇടക്കിയ്ക്കിറങ്ങുന്നവൻ
വിട പറയാറില്ല.
ഏറ്റവും ഒടുവിലായ്
ഇറങ്ങിപ്പോകുന്നവനും
പിന്നിട്ട വഴിയും
പ്രിയമെന്ന വാക്കും മറന്നവൻ
പിൻവിളി കേട്ട്
പിറകെ നടക്കാത്തവൻ
അതൊരു യന്ത്രമാണ്
ചേതനയില്ലാത്ത വസ്തു
പ്രതിഫലം വാങ്ങുന്നവന്
കടപ്പാടിനവകാശമില്ലന്ന്.
നയിക്കുന്നവർക്ക്.
അതൊരു ജീവനോപാധി
പാട്ടുപാടുന്നവർക്കും
അതങ്ങനെ തന്നെ
നീണ്ട വഴികളിലൂടെ
താങ്ങാനാവാത്ത ഭാരം ചുമന്ന് .
ചുമച്ച് തുപ്പുമ്പോൾ
ബസ് ഒരു കിഴവനാണ്
തുരുമ്പ് പിടിച്ചാൽ
കിഴവൻമാർ മൂലക്കൊതുങ്ങണം
ബസ് ഒരു കടലുപോലെയാണ്.
യാത്രതീരുമ്പോൾ മരുഭൂമിയും .