രചന : ബാബുരാജ് കൊടുങ്ങല്ലൂർ ✍
കാസറഗോഡ് ലാലൂർ ഇരിയസ്വദേശിനി ശ്രീ.കെ .എസ് സ്വൾണ്ണ മോൾ സാരമതി രാഗത്തിൽ ത്യാഗരാജക്യതികൾ ആലപിച്ചതി-ൻ്റെ മനോഹരമായ ഒരു വോയ്സ് ക്ലിപ്പ് എനിക്കയച്ചു തരുകയുണ്ടായി.
അതിനെ തുടർന്നാണ് ഞാൻ ഇതുവരെ ചിന്തിക്കാതിരുന്ന ഒരു വിഷയംചെയ്യാമെന്നാഗ്രഹിച്ചത്! സ്വീകരിക്കുമെന്ന വിശ്വാസത്തോടെ പ്രതീക്ഷയോടെ!
അതിശയരാഗങ്ങളുടെ ആനന്ദരാഗങ്ങളുടെ, അപൂർവ്വരാഗങ്ങളുടെയൊക്കെ ആശയ സംഗമം സംവേദസംഗമം എവിടെയെന്നു ചോദിച്ചാൽഅത് മധുര സംഗീതത്തിൻ്റെ മഹാഗോപുരമായ ,സംഗീത സാമ്രാജ്യത്തിൻ്റെ മഹാപ്രപഞ്ചമായിരുന്ന ശ്രീ – ത്യാഗരാജഭാഗവതരിൽ നിന്നാണെന്നു കാണാം!രാഗങ്ങളുടെ മേളക്കൊ
ഴുപ്പുകൊണ്ട് സമ്പന്നമായിരുന്നു ആജീവിതം!’ കരുണ ചെയ്യാനെന്താണ്താമസം എന്നു പറയുമ്പോഴും ജന്മങ്ങൾ കൊണ്ട് സംഗീത സാഗരങ്ങളിൽ ദിവ്യമായ ആത്മീയതയുടെകരസ്പർശം വേണ്ടുവോളം ലഭിച്ച
വ്യക്തികളിൽ ഒരാളാണ് ത്യാഗരാജസ്വാമികൾ.!
സംഗീതം, ശാന്തം, സാന്ദ്രം, ആത്മീയതലങ്ങളുടെ ആന്തരീക ഭാവങ്ങളെശരീരവും മനസ്സും ഹൃദയപൂർവ്വംഏറ്റെടുത്ത് നമ്മൾ അപൂർവ്വരാഗങ്ങൾ അനുഭവിക്കുകയാണ്! അത്നമ്മെ ആനന്ദത്തിൽ ആറാടിക്കുകയാണ്.ദക്ഷിണേന്ത്യയിൽ സംഗീതസംഭാവനകളുടെ അമരക്കാരൻ.സംഗീതം മനശ്ശാന്തിയാണ്, രോഗശാ
ന്തിയാണ്. പഞ്ചഭൂതങ്ങൾ പോലുംസംഗീതത്തിൻ്റെ മാസ്മരികലയങ്ങളിൽ ആണ്ടു പോയിട്ടുണ്ടാവാം. അതു കൊണ്ടാണ് കാറ്റിനും കടലി-നും, ആകാശത്തിനും ഭൂമിക്കും എന്തിനേറെ പറയുന്നു ഈ പ്രപഞ്ചത്തിലാകെയും ഈ സംഗീതത്തിൻ്റെഅമ്യതധാര ഒഴുകിയൊഴുകി പോകുന്നുണ്ട്. മനോഹരമായ പഞ്ചരത്നകീർത്തനങ്ങൾ ഒരു പക്ഷെ ഇതിൽ നിന്നൊക്കെ ഉരുവം കൊണ്ടവയാകാം!
* എന്തൊരു മഹാനുഭാവലൂ…… എന്നു കരുതണമെങ്കിൽ, അത് രാഗശുദ്ധിയാല ലങ്കരിച്ചു കൊണ്ട് പാടണമെങ്കിൽആ മനസ്സിൻ്റെ വലിപ്പം ഈ പ്രപഞ്ചത്തേക്കാൾ എത്ര വലുതാണെന്ന്സമ്മതിക്കേണ്ടി വരും. ആനന്ദനടനമാടിയ ശിവൻ്റെ തിരുജഡയിൽ നിന്ന്ഗംഗ ശാന്തമായൊഴുകിയത് ഒരു പക്ഷെ ഈ സംഗീതധാരയുടെ മർമ്മരങ്ങൾ ഏറ്റതു കൊണ്ടാണെന്നു തോന്നും. പാർവ്വണേന്ദുവിനെ നോക്കൂ………. അതിനും പാടാനുണ്ടാവും ഈ പഞ്ചരത്ന കീർത്തനങ്ങൾ!
ജഗത്തിൽ ആനന്ദകരമാകുന്നസംഗീതം എപ്പോഴും എവിടെയാണോഅവിടെയൊക്കെ മണ്ണിലും, വിണ്ണിലും, തൂണിലും, തുരുമ്പിലുമൊക്കെ ത്യാഗരാജ സംഗീത സ്മൃതികൾ നിറഞ്ഞു കിടക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ജഗദാനന്ദ…….. കാരക…… കീർത്തനം ചിട്ടപ്പെടുത്തിയതെന്നു കരുതാം.ലോകോ സമസ്തോ സുഖിനോ ഭവന്തൂ…. ലോകം മുഴുവൻ സുഖമായിരിക്കാൻ മറ്റൊന്നും തേടേണ്ടതില്ല.
അവിടെ ആനന്ദഭൈരവി പോലുള്ളആത്മീയനാദങ്ങൾ കൊണ്ടാവൃതമായ സംഗീതാർച്ചനകളുണ്ട്. എല്ലാപാപങ്ങളിൽ നിന്നും മുക്തി നേടാൻഒരു നിമിഷം ഒന്ന് ശാന്തനായി നമ്മളെ ഇരുത്താൻ ചില രാഗങ്ങൾക്കു
സാധിക്കും. അമ്യതവർഷിണി പോലുള്ള ചില രാഗങ്ങളുടെ പ്രസക്തി നമുക്കറിയാം’!
സംഗീതത്തിലെ നിറഞ്ഞ സന്മാർഗ്ഗസഞ്ചാരങ്ങൾ കൊണ്ടും സാന്ദ്രമായരാഗ സാദ്ധ്യതകളെ അദ്ദേഹം എപ്പോഴും തേടിയിരുന്നു .ഒരു പക്ഷെപുതുരാഗങ്ങളുടെ പിറവിയും പ്രസക്തിയും അവിടെ നിന്നാവാം.
പ്രത്യേകിച്ച് ഘനരാഗങ്ങളായ ആരംഭി, ശ്രീരാഗം, നാട്ട, ഗൗള എന്നൊക്കെ പറയുന്ന അതിശയരാഗങ്ങൾ – കൂടാതെ കാംബോജീ രാഗം.ഹരി -കാംബോജി കീർത്തനം പാടി ശ്രീ ഗുരുവായൂരപ്പനെ പോലും തൃപ്തിപ്പെടുത്തിയിട്ടുണ്ട്. അതുപോലെകല്യാണി, ശങ്കരാഭരണം തുടങ്ങിയരാഗങ്ങൾ!രാഗ വീക്ഷണങ്ങൾ കൊണ്ട്, രാഗബോധനങ്ങളുടെ ആഴ-ങ്ങൾ കൊണ്ട്, സംഗീത സാഹിത്യ-ത്തിലുള്ള അഗാധമായ പാണ്ഡിത്യംകൊണ്ട് – സുന്ദരവും മനോഹരവുമായ സംഗീതത്തിൻ്റെ മഹാ വിസ്മയംതീർത്തു കൊണ്ട് കർണ്ണാടക (ദക്ഷിണേന്ത്യൻ ) സംഗീതത്തെ ഹരികാംബോജം ചാർത്തിയ മഹാഗുരുവാണ്ഈ അത്ഭുത ചൈതന്യം!
1767_ൽ തഞ്ചാവൂരിലെ തിരുവാരൂരിൽ ജനനം.ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കി.1774_ൽ തിരുവാരൂരിൽ നിന്നും കുടുംബസമേതം അദ്ദേഹം തിരുവയാറിൽതാമസമാക്കി. ഈശ്വരാദീനം കൊണ്ട് നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം.തികഞ്ഞ ശ്രീരാമഭക്തനായിരുന്നു. ത്യാഗരാജൻ’,മുത്തുസ്വാമി ദീക്ഷിതൻ, ശ്യാമശാസ്ത്രികൾ എന്നിവരാണ് കർണ്ണാടകസംഗീത വിസ്മയങ്ങളിലെ ത്രിമൂർ-ത്തികൾ എന്നറിയപ്പെടുന്നത്!
ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ഈ വിശ്വ ജാഥൻ ഉയിർ കൊണ്ടത്.അക്കാലത്ത് ശാസ്ത്രീയ സംഗീതത്തിൽ പ്രഗൽഭനായിരുന്ന സോന്തി വെങ്കിട്ടരമണയ്യരുടെഗുരുകുലത്തിൽ സംഗീത പഠനം.അതോടൊപ്പം വേദം, തത്വം, സംസ്കൃതം ഇതിലൊക്കെ അദ്ദേഹം തൻ്റെ അസാമാന്യത തെളിയിച്ചിട്ടു
ണ്ട്. തത്വചിന്ത, സംഗീതത്തിൻ്റെ ഭാക്ഷാശാസ്ത്രം, സംഗീതത്തിൻ്റെസൗന്ദര്യ ശാസ്ത്രം ഇതെല്ലാം തന്നെതൻ്റെ രാഗവിസ്മയങ്ങളിൽ അദ്ദേഹം ചേർത്തു വച്ചിട്ടുണ്ട്. ആ ദീപാലങ്കാരത്തിനു മുന്നിൽ ശിരസ്സു താഴ്ത്തി നിൽക്കുമ്പോൾ, കൈകൾകൂപ്പി നിൽക്കുമ്പോൾ നമ്മളും ആനന്ദഭൈരവി രാഗത്തിൽ ആറാടുക –
യാണല്ലോ!പതിനേഴാം നൂറ്റാണ്ടിലാണ് അദ്ദേഹംജീവിച്ചിരുന്നത്.
ഉപാസനാമൂർത്തിയെ എങ്ങനെയാണ് സന്തോഷിപ്പിക്കുക? അതിനദ്ദേഹം ജീവിതംകൊണ്ടു സമർപ്പിച്ചത് സംഗീതത്തെതന്നെയായിരുന്നു.ഇതിഹാസങ്ങളുടെ സംഗീത ചരിത്രത്തിൽ നിന്ന് ഒരി-ക്കലും ഇദ്ദേഹം വിസ്മൃതനാവുകയില്ല.1847 ജനുവരി 6 ന് 79 -മത്തെവയസ്സിൽ നമുക്കു തരാനുള്ളതെല്ലാം തന്നിട്ട് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു ‘!ജഗദാനന്ദ കാരകാ……….അദ്ദേഹത്തിൻ്റെ നാദാർച്ചനാലംകൃതമായ തൃപ്പാദങ്ങളിൽ ഇത്ആദരപൂർവ്വം സമർപ്പിക്കുന്നു!!!