രചന : മനോജ്‌ കാലടി✍

മൂർച്ചയുള്ളായുധം കൈയ്യിൽ കരുതി
മുടിമുറിക്കാനായ്‌ കത്തുനില്പുണ്ടയാൾ
പുഞ്ചിരിയോടെ കുമ്പിട്ടിരുന്നു ഞാൻ
അനുസരണയുള്ളൊരുകുഞ്ഞിനെപോലെ.

ആയുധമെന്റെ കഴുത്തിൽ വെക്കുമ്പോഴും
അയാളിലൊരിയിക്കലും ഭയമില്ലെനിയ്ക്ക്
തിളങ്ങുന്ന വായ്ത്തല സ്നേഹം പുരട്ടിയ
കേശാലങ്കാരതോഴിലാളിയാണയാൾ.

ചായങ്ങൾ തേച്ചെന്റെമുടികൾ മിനുക്കിയും
സ്നേഹഭാവത്തോടെ തലയിൽ തഴുകിയും
കേശഭാരങ്ങളഴകോടെ വെട്ടിയും
ക്ഷമയെന്നസത്യത്തിൻപ്രതിരൂപമാണയാൾ.

തലതാഴ്ത്തിനിൽക്കാൻ മടിക്കുന്നലോകമേ
അരചനും തലതാഴ്ത്തുമിവരുടെ മുന്നിലായ്‌
ഇവരുപകരുന്നാത്മവിശ്വാസത്തിൽ
ആയുധത്തിന്റെ മൂർച്ച മറന്നു നാം.

കൈയ്യടക്കത്തിൽ ശില്പിയാകുന്നയാൾ
തൊഴിലിലെ സ്നേഹപ്രതിരൂപമാണയാൾ.
ആയുധം കൊണ്ടു ചിത്രം വരയ്ക്കുന്ന
കേശാലങ്കാര തോഴിലാളിയാണയാൾ.

മനോജ്‌ കാലടി

By ivayana