രചന : ഒ.കെ.ശൈലജ ടീച്ചർ✍

ഞാനൊന്നുമറിഞ്ഞീലേ രാമ നാരായണ
കണ്ണടച്ചിട്ടിരുട്ടാക്കുന്നവർ
ചൊല്ലുന്നു അതി ഭംഗിയായി
തിരശ്ശീലയ്ക്കു പിന്നിലെ
ഏഷണികളും പരദൂഷണവും
ആരുമറിയില്ലെന്നു ധരിച്ചാലും
എല്ലാമറിയുന്നവന്റെ കണ്ണിൽ
പൊടിയിടാനാവില്ലെന്നു സത്യം
ഉള്ളിൽ നിന്നുമെല്ലാമുണ്ടാക്കിയിട്ടു
പുറമെ പാവം നടിക്കുന്നു
സ്നേഹമഭിനയിക്കുന്നു
സൗഹൃദം കൂടുന്നു
പറയാനുള്ളത് മുഖം നോക്കി
പറഞ്ഞും
ചെയ്യാനുള്ളത് നേർ വഴിയെ
ചെയ്തും പോയീടണം
അല്ലാതെയെന്തിനീ കപട
സ്നേഹവും സൗഹൃദവും
വഴിയമ്പലത്തിലെ വഴി യാത്രക്കാരാം
നമ്മൾക്കിടയിലെന്തിനീ മാത്സര്യം
ശത്രുതയുള്ളിലമർത്തിച്ചിരിക്കും
ചുണ്ടിലെ വൈകൃതം മാറിടട്ടെ
അഭിനയം വശമില്ലാത്തോർ
ക്കീ യാത്ര ദുഷ്ക്കരമാണെന്നറിയാം
എങ്കിലുമാശ്വാസമുണ്ട് നേരിന്റെ
വഴിയിലാണല്ലോ യാത്രയെന്നുള്ളത്.

ഒ.കെ.ശൈലജ ടീച്ചർ

By ivayana