എഡിറ്റോറിയൽ✍

ആശുപത്രി ചികിത്സ ചെലവുകൾക്ക് പരിഹാരമായി നിങ്ങളുടെ റേഷൻകാർഡിൽ ഒളിഞ്ഞിരിക്കുന്ന ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചു നിങ്ങളിൽ പലർക്കും അറിയുമോ എന്നറിയില്ല .. അറിയാത്തവർക്കായി ഇതൊന്നു വായിച്ചോളൂ ..

റേഷൻകാർഡിൽ ഒളിഞ്ഞിരിക്കുന്ന ആയുഷ്മാൻ ഭാരത് (കാരുണ്യ ആരോഗ്യസുരക്ഷാ )പദ്ധതി മുഖാന്തിരം നമ്മുടെ കേരളത്തിലെ നാൽപതു ശതമാനം ആളുകൾക്കും സൗജന്യ ചികിത്സ നേടാൻ കഴിയും ബൈപാസ് ,ആൻജിയോഗ്രഫി,ക്യാൻസർ,നട്ടെല്ലിന്റെ സർജറി ,മുട്ടുമാറ്റിവക്കൽ തുടങ്ങിയ ചികിത്സകൾ ആണ് കൂടുതലായും സൗജന്യ ചികിത്സ ലഭിക്കുന്നത്.

ഇതിനു ചെയ്യേണ്ടത് ഒരോ കുടുംബവും ആയുഷ്മാൻ ഭാരത് അല്ലെങ്കിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമായിട്ടുണ്ടോ എന്നറിയുക എന്നതാണ് ..ഇതിനു വേണ്ടി നിങ്ങളുടെ റേഷൻ കാർഡിൽ അവസാനത്തെ പേജിൽ ഈ പറയുന്ന പ്രകാരം നാല് സീലുകൾ ഉണ്ടോ എന്ന് പരിശോധിക്കുക ..

അവസാന പേജിൽ കാണുന്ന ഒന്നാമത്തെ സീൽ PMJAY
രണ്ടാമത്തെ സീൽ KASP
മൂന്നാമത്തേത് CHIS PLUS
നാലാമത്തേത് RSBY
ഇതിലേതെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ എല്ലാവരും അഞ്ചുലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസിന് അർഹരാണ് .പലർക്കും ഇതിനെക്കുറിച്ച് അറിവില്ല .

എന്തുകൊണ്ടെന്നാൽ ഗവെർന്മെന്റ് നാൽപതു ശതമാനം ആളുകളെയും തിരഞ്ഞെടുത്തിരിക്കുന്നത് രണ്ടായിരത്തി പതിനൊന്നിൽ നടന്ന സെൻസസിനെ അടിസ്ഥാനമാക്കിയാണ് ..നിങ്ങളിൽ പലരും ഇതൊന്നും അറിഞ്ഞിട്ടുപോലുമുണ്ടാകില്ല നിങ്ങൾക്ക് ഇങ്ങനെ ഒരു സുരക്ഷാ ഉള്ളതായിട്ട് ..അപ്പോൾ ഉടനെ തന്നെ നിങ്ങളുടെ റേഷൻ കാർഡ് ഒന്ന് പരിശോധിച്ച് നോക്കുക നിങ്ങളും ഈ ഇൻഷുറൻസിന്റെ ഭാഗമാണോ എന്ന് ഉറപ്പു വരുത്തുക. സൺറൈസ് ആശുപത്രിയിൽ ഈ സേവനങ്ങൾ ലഭിക്കുന്നതാണ്.

കേരളത്തിലെ ഏതൊക്കെ ആശുപത്രികളിൽ ഈ സഹായം ലഭിക്കുമെന്നറിയാനുള്ള ഒരു എളുപ്പ വഴി PMJAY APP ആണ് . അതിന് നമ്മുടെ സ്മാർട്ട് ഫോണിലെ പ്ലെയ്സ്റ്റോറിൽ നിന്നും PMJAY എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. അതിലൂടെ കേരളം എന്ന് സെർച്ച് ചെയ്താൽ കേരളത്തിലെ ഏതൊക്കെ ആശുപത്രികളിൽ ഈ സേവനം നൽകുന്നുവെന്ന് അറിയാൻ കഴിയും. എത്രയോ രോഗികൾ ചികിത്സക്ക് പണമില്ലാതെ മരണപ്പെടുന്നു . സൗജന്യ ചികിത്സ അറിയാതെ വിഷമിക്കുന്നവർക്ക് ഉപകാരപ്പെടുമെന്നു കരുതട്ടെ ..

By ivayana