രചന : ബിനു. ആർ. ✍
വാനിൽപറക്കുന്നപട്ടംപോലെ
എൻ മനസ്സ് പാറിക്കളിക്കുന്നു,
ഇരുളുവന്നുമൂടുമീ ജീവിതത്തിൻ
സായംസന്ധ്യയിൽ,
കാണാചരടിൽ
പറന്നു പാളിപ്പോകുന്ന
ജീവിതമാം പട്ടത്തിൽ
ചേർത്തുകെട്ടിയിരിക്കുന്ന
നൂലിനാൽ കൊളുത്തി
ചിന്നിച്ചിനക്കി വലിച്ചു
മിന്നായംപോൽ,
അടുപ്പിച്ചെടുത്തില്ലെങ്കിൽ
അനന്തവിഹായസ്സിലെ
ചെറുച്ചുഴലിക്കാറ്റിൽ
നൂലുപൊട്ടി കൂപ്പുംക്കുത്തി-
യേതെങ്കിലും ചെളിക്കുണ്ടിൽ-
ച്ചെന്നുപതിക്കാൻ ഇടയാകുമെന്നു
മനസ്സിന്മേലാപ്പിലാരോ
വന്നു പിറുപിറുക്കുന്നു!
അതിനാലേറെശ്രദ്ധയോടെ
നിനച്ചിരിപ്പൂ ഞാൻ ഇരുട്ടിൻ
മായികപ്രപഞ്ചത്തെ,
ഇല്ലായ്മകളുടെയും
വല്ലായ്മകളുടെയും
ചതിക്കുഴികളെ,
മനസികവിഭ്രാന്തികളുണ്ടാക്കും
ലഹരിതൻ മായികവലയത്തെ,
പിടിച്ചുപറിക്കാരുടെ
കുരുക്കുനിറഞ്ഞ
കൺകോണുകളെ…