രചന : ജയേഷ് പണിക്കർ✍

നിസ്വാർത്ഥ സ്നേഹത്തിന്നോർമ്മയിൽ
ഞാനിന്നുമശ്രുകണങ്ങൾ പൊഴിക്കേ
ഉൾക്കൊള്ളാനാവില്ലയിപ്പോഴുമൊന്നുമേ
സ്വപ്ന മോ സത്യമിതെന്നോ?
ജീവിച്ചിരുന്നുവെന്നല്ല ഇപ്പോഴും
ജീവിപ്പൂ നിത്യസ്മരണകളായ്
അന്നമിതൂട്ടി സമൃദ്ധിയോടെയന്നു
ഇന്നിതായെല്ലാം തിരികെ നല്കാം
ഇറ്റു നീരേകി ഞാനേകുമീയന്നത്തിനിത്ര
വിലയുണ്ടെന്നോർത്തതില്ല
ഇന്നു മെന്നോർമ്മയിൽ കത്തിയെരിയുന്നു
നഷ്ടമാം എന്നിഷ്ടമെല്ലാം
ഇത്തിരിയെള്ളു മീ പൂവും
അരിയുമങ്ങെത്തൂകിൽ ഞാനിതാ ധന്യനായി
മായ്വതില്ലാരുമേ മാനവരാശിയിന്നോർമ്മിക്കും
ഇന്നുമീ പുണ്യരാവിൽ..

ജയേഷ് പണിക്കർ

By ivayana