രചന : നിഷാ പായിപ്പാട് .✍
ജീവിതത്തിൽനിരവധി സാഹചര്യങ്ങളെ കണ്ടും , കേട്ടും , അറിഞ്ഞും മനസ്സിലാക്കിയും അഭിമുഖീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവരാണ് മനുഷ്യർ
ഈമനുഷ്യരുടെ ജീവിതം അവരുടെ സ്വഭാവത്തിനും ,വിദ്യാഭ്യാസത്തിനും
ചിന്തകൾക്കും അനുസൃതമായി അവർ തന്നെ ചിട്ടപ്പെടുത്തി മുന്നോട്ടുപോകുമ്പോൾ ചില സമയങ്ങളിൽ മനുഷ്യൻ മനുഷ്യനെക്കാൾഏറെ തന്റെയൊപ്പം ജീവിക്കുന്നവരെക്കാൾ ഏറെ മൂല്യംനൽകുന്ന ഒന്നുണ്ട് അത് ചില കടലാസ് തുണ്ടുകളാവാം അതിന് ഇംഗ്ലീഷിൽ നാം പറയുന്ന പേരാണ് “റസീപ്റ്റ് “ബില്ല് “
നാം വാങ്ങുന്ന,ആവശ്യസാധനങ്ങൾ ,ബാങ്ക് പണയ ഇടപാടുകൾ ,ചിട്ടി സംബന്ധമായ ,കുട്ടികളുടെ പഠനത്തിന്റെ സ്കൂൾ ഫീസ് അടച്ച ബില്ലുകൾ ,പഞ്ചായത്തിൽ , വില്ലേജിൽ നികുതി അടച്ചത്, ബിൽഡിംഗ് ടാക്സ്
അടച്ചത് മോട്ടോർ വാഹന സംബന്ധമായത് വ്യാപാര, വ്യവസായ ടാക്സുകൾക്ക് നൽകിയത് വാങ്ങുന്നത് എൽ . ഐ .സി ഇൻഷ്വറൻസ് പോലെ ഭാവി സുരക്ഷതയെ കരുതി എടുക്കുന്ന പല പ്ലാനിലുള്ള സ്കീമിന്റെ “റസീപ്റ്റുകൾ ബില്ലുകൾ “
അങ്ങനെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന ചില കടലാസ് തുണ്ടുകൾ മലയാള നാമം ഉണ്ടെങ്കിൽ കൂടി അതിനെ നേരത്തെ സൂചിപ്പിച്ചപോലെ “ബില്ലുകൾ റസീപ്റ്റുകൾ “എന്ന ഇംഗ്ലീഷ് നാമത്തിൽ നാം പറയപ്പെടുമ്പോൾ ആ “റസീപ്റ്റുകൾ ബില്ലുകൾ “ഒക്കെ തന്നെ മനുഷ്യൻ മനുഷ്യനെക്കാൾ മേലെ അതിന് ചില സന്ദർഭങ്ങളിൽ, സാഹചര്യത്തിൽവില നൽകും നൽകി വരുന്നു ….
ഒരു നിമിഷത്തെ ബുദ്ധിശൂന്യത കൊണ്ടോ ,അലസമായൊരു വലിച്ചെറിയൽ കൊണ്ടോ ജീവിതത്തിന്റെ മൂല്യങ്ങൾ അടങ്ങിയ പല “റെസീപ്റ്റുകൾ , ബില്ലുകൾ നാം നഷ്ടപ്പെടുത്തി കളയുമ്പോൾ സൂക്ഷിക്കാതെ ഇരിക്കുമ്പോൾ കുറച്ച് നേരത്തേക്കോ ദിവസങ്ങളിലായോ , മാസങ്ങളായോ ഒക്കെ കാണാതെ വരുമ്പോൾ അത്ആവശ്യമായി അത്യാവശ്യമായിവരുമ്പോൾ
മനസ്സ് അസ്വസ്ഥതയിലേക്കും ,ചിന്തകൾ നിദ്രയെയും തടസ്സപ്പെടുത്തികൊണ്ടിരിക്കും
കുടുംബത്തിലെ അമ്മയ്ക്കോ ,അച്ഛനോ മക്കൾക്കോ ആവശ്യമായി വരുന്നസമയത്ത് മാത്രമാണ് ഇതിന്റെപ്രാധാന്യം താനും ആ സമയം അത് അന്വേഷിച്ച് അന്വേഷിച്ച് പെട്ടികളും , മുറികളും എന്തിന് ചപ്പു ചവറുകളും അലമാരകളും അല്യക്ഷമായി വലിച്ചെറിഞ്ഞ പലതിലും പരതി, പരതി പോകുമ്പോൾ കിട്ടാതെ വരുമ്പോൾ തന്റെ ഒപ്പം ജീവിതം പങ്കിടുന്ന പ്രിയരെ ദേഷ്യം കൊണ്ട് അരിശം കൊണ്ട് പലതും പറയുന്നത് വായിൽ വരുന്നതൊക്കെ വിളിച്ചുപറയുന്നത് അനുഭവിക്കാത്തവരായി ഒരു കുടുംബത്തിലെ ഒരു ഭാര്യ പോലും കാണത്തില്ല എന്നത് ഒരു സത്യമാണുതാനും
അതേപോലെ ഭാര്യ തിരിച്ചും മക്കൾ തിരിച്ചും ഭർത്താവിനെ അച്ഛനെ അമ്മയെ പഴിചാരുന്ന തർക്ക അവസ്ഥകളും നേരിടുന്ന ഉണ്ടാകുന്ന സമയമാണത് എന്റെ ജീവിതത്തിൽ ഇത്തരമൊരു സാഹചര്യംഉണ്ടായിട്ടേയില്ല എന്ന് ഹൃദയത്തിൽ തൊട്ട് പറയാൻ ഒരു മലയാളിയും ഒരുക്കമായിരിക്കില്ല
കേരളീയരിൽ ഭൂരിപക്ഷവും ഇവിടെ ഈ സാഹചര്യത്തിൽ മനുഷ്യൻ മനുഷ്യനെക്കാൾ ഏറെ ചില തുണ്ട് പേപ്പറുകൾക്ക് വലിയ വില നൽകുന്നു വലിയ സ്ഥാനം നൽകുന്നു. “ദേഷ്യം “എന്ന വികാരം തണുത്ത് ശാന്തത കൈവരിക്കപ്പെടുമ്പോൾ പറഞ്ഞു പോയല്ലോ എന്ന ഒരു അവസ്ഥ കുറ്റബോധം സത്യത്തിൽ ഒരു വാക്കിന്റെ ഒരു ചിന്തയുടെ ഒരു പ്രവർത്തിയുടെ കുറവുകൊണ്ട് സംഭവിക്കുന്ന വലിയ തെറ്റ് അത് പലതിലേക്കും നയിക്കുന്നു അവിടെ സംഭവിക്കുന്ന കാരണത്തിന് പറയാവുന്ന നൽകാവുന്ന പേരാണ് “സൂക്ഷ്മത കുറവ് “ജീവിതത്തിൽ സൂക്ഷ്മത പാലിച്ചാൽ ജീവിതം എന്നും അതിമനോഹരമായിരിക്കും
ചില നേരത്ത് അലസമായി കളയുന്ന പലതും ജീവിതത്തിന് ആവിശ്യമുളളതും വേണ്ടതുമായിരിക്കും അവിടെയാണ് സൂക്ഷ്മതയുടെ പ്രസക്തി ഒന്ന് ചിന്തിച്ചാൽ മനുഷ്യൻെറ വില ഒരുപേപ്പർ കഷണത്തേക്കാൾ താഴെയായിരിക്കും ചിലപ്പോഴൊക്കെ ഇതൊക്കെ മനുഷ്യർ തന്നെ ഉണ്ടാക്കിയഒരു നിയമം കൂടിയാണ് എന്നതും രസകരം എത്ര ഉന്നതനാണെങ്കിലും ചില നേരത്ത് ചില കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ???