രചന : പട്ടം ശ്രീദേവിനായർ ✍
കദനങ്ങൾ കോർത്ത
കല്പടവിൽ ഞാനിന്ന്,
അകലങ്ങൾ നോക്കി
കണ്ണീർ തുടച്ചു!
അകലങ്ങൾ, ആത്മാവിൻ, ആഴങ്ങൾ അറിയുന്ന,
അരികുകൾ നോക്കി
ഞാൻ വെറുതെ നിന്നു…..!
ഇന്ന് വരുന്നോരോ
വിരുന്നു കാരൊക്കെയും
ബന്ധുക്കളാണെന്ന
തിരിച്ചറിവിൽ!
ആരോ ആരാണി വരെന്നറിയാത്ത
അതിശയമായി, നിന്നുപോയി….
അറിയാത്ത പോൽ വീണ്ടും നിന്നുപോയി..
വീണ്ടും നോക്കി നിന്നു!
എവിടെയോ കണ്ടു മറന്ന മുഖങ്ങളിൽ
കണ്ടു,
എന്നാത്മപൈതൃകത്തെ,
കണ്ടു ഞാൻ…..!
കണ്ടത് ഞാനല്ല…..!
എന്നെയും കണ്ടവർ,
തഴുകിത്തലോടിയെ ൻ മിഴികളിൽ,
കണ്ണീരുമ്മ നൽകി!
അറിയാതെ നിന്നുഞാൻ, ഓർമ്മയിലെന്നുടെ
ആരാണത്?
ആരെന്നറിയുവാനായ്!
അച്ഛനോ?
അമ്മയോ?
സോദരനോ?
മറ്റുള്ള ബന്ധുക്കളാരാണവർ?
എന്നെ സ്നേഹിച്ചിരുന്ന
ആത്മാക്കളോ?
അതാരായിരുന്നവർ?
ആരൊക്കെയോ?