രചന : ചെറുകൂർഗോപി

എൻ മൗന ബിന്ദുവിൽ
നിൻ,കണ്ണീർക്കണങ്ങൾ
തീർത്ഥങ്ങളായി……..

പുണരുന്നു നീ യെന്നിൽ
നീരാളമായി
നിറയുന്നു ജീവനിൽ
അഭിരതിയായി………

പിൻതിരിഞ്ഞോരോ
ഓർമ്മകളെങ്കിലും
പിന്നെയും തേടുന്നു
മോഹങ്ങളെന്നിൽ…….

സങ്കല്പമാം ഒരു സാഗരം
തീർത്തു
സങ്കല്പമേ നീ മുന്നിൽ നിൽപ്പൂ…….

അവമതനിന്നും
അനാദരനെങ്കിലും
അഭിവന്ദ്യയാണെന്നിൽ
നിൻ,നിർമ്മല ഹൃദയം…….

അതിപാതമെന്തിനു
അതിദൂരമില്ലിനി
അശ്രു ബിന്ദുക്കളെ
ആഴ്ത്തിവയ്ക്കാം…….!!
🌹

By ivayana