“ഞാൻ തനിച്ചേ ഉണ്ടായിരുന്നുള്ളൂ. വേഗതയുടെ വെളിപാടുകൾ 120 എന്ന് കാണിക്കുന്ന ഫലകങ്ങൾ, കറുത്ത അക്കങ്ങൾ കൊണ്ട് ബോധ്യപെടുത്തുന്നുണ്ട്. ഇനിയും 200 കി. മി. കൂടെയുണ്ടെന്ന് പച്ച നിറത്തിൽ ഉള്ള ബോർഡ് വെളുക്കെ ചിരിച്ചു കാണിക്കുന്നുണ്ട്.
Zulfi, അങ്ങോട്ടാണ് ഈ യാത്ര. ആറുവരി പാത, മിക്കവാറും വിജനമാണ്. വലിയ കണ്ടെയിനർ ട്രക്കുകൾ മറികടന്നു 170 k.m. സ്പീഡിൽ, എന്റെ കാർ പാഞ്ഞു കൊണ്ടിരി- ക്കുന്നുണ്ട്. റിയാദിൽ നിന്നും പുറപ്പെട്ട് ഒരു മണിക്കൂർ കഴിഞ്ഞു.
പൊടി ഉരുണ്ടുകൂടിയ വലിയ ഭൂതങ്ങൾ കുറച്ചു ദൂരെ കാണുന്നുണ്ട്. Sand strom ഏരിയ ആണ്. ചിലയിടത്ത് ഒട്ടകങ്ങൾ ക്രോസ്സ് ചെയ്യും എന്ന് എഴുതിയീട്ടുണ്ട്. ജാഗ്രതൈ ബോർഡ് പൊടി വാരിപ്പൂശിയ മഞ്ഞച്ചിരികളോടെ തന്നെ. ചുവന്ന വെയിൽനിറഞ്ഞ ആകാശം മേഘ
മൊഴിഞ്ഞു, നരച്ചുമുഷിഞ്ഞ ക്യാൻവാസ് പോലെ അനന്തമായി കാണുന്നുണ്ട്. സന്ധ്യ ആവുന്നു.
ഇപ്പോൾ ഒന്നും കാണാനില്ല. നിറുത്തിയിട്ട കുറേ വാഹനങ്ങൾക്ക് പിറകിൽ give way ലൈറ്റ് on ചെയ്തു ഞാനും നിറുത്തി. ശക്തമായ മണൽ കാറ്റ്. കല്ലുകളും, മണലും ചേർന്ന് ഉച്ചത്തിൽ കാറിൽ വന്നു പതിക്കുന്നുണ്ട്. പുറത്തിറങ്ങിയാൽ കല്ലേറ് കൊണ്ട് മരിച്ചു പോകും. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഒരു ഊഹവും ഇല്ല. ഈ കൊടുങ്കാറ്റ് അവസാനിക്കാതെ ഇവിടെ നിന്നും പലായനം ചെയ്യാൻ ആവില്ല. വെള്ളം വണ്ടിയിൽ കരുതിയീട്ടുണ്ട്. പത്തു പതിനഞ്ചു മിനിറ്റോളം കാറ്റ് തുടർന്നു. പൊടുന്നനെ കൈവന്ന ശാന്തിയിൽ വണ്ടികൾ ഓരോന്നായി പുറപ്പെടാൻ
തുടങ്ങി. ഞാനും !
………. നൂറിൽ കൂടുതൽ കി. മി. ഇനിയുമുണ്ട്. റിയാദ് -ഖസിം exp., ഹൈവേയിൽ നിന്നും കാർ വലത്തോട്ട് തിരിയാൻ, റൂട്ട് മാപ്പിൽ ലൊക്കേഷൻ ആക്റ്റീവ് ആയത് ശ്രദ്ധിച്ചു. മുന്നിൽ അൽപ്പം മാത്രം ദൂരക്കാഴ്ച, ഇരുട്ടിന്റെ ഉണങ്ങിയകറുപ്പിൽ തുളച്ചിറങ്ങുന്ന, ഹെഡ് ലൈറ്റിൽ കാണുന്നുണ്ട്. വേഗത കുറച്ചേ പോകാൻ പറ്റൂ. ഒട്ടക കൂട്ടങ്ങൾ കണ്ടേക്കാം. അഭിജിത് ന്റെ ഗാനം റിപ്പീറ്റ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. മനോഹരമായ ശബ്ദം.
മധുവിധു ഹേമന്ത…………….
ഇപ്പോൾ കാണുന്ന സർക്കിൾ, വലത് കുവൈറ്റ് സിറ്റി 290 k.m. എന്ന് കാണാം. ഇടത്തോട്ട് 10 k.m. zulfi. മുന്നിലെ റോഡ് ക്ളോസ്………..
മൂന്നു km.എത്തിയപ്പോൾ, ‘ചന്ത കുന്നിൽ’ നിന്നും, ‘ഠാണാ’ വിലേക്ക് നോക്കി കാണുന്ന “ഇരിങ്ങാലക്കുട” ടൌൺ പോലെ, നിറയെ, ലൈറ്റ് മുനിഞ്ഞു കത്തുന്ന ഒരു ചെറു പട്ടണം. മൊബൈൽ വഴി പറഞ്ഞുകൊണ്ടേയി
രിക്കുന്നുണ്ട്. ഇടത്ത്, വലത്…… ഇപ്പോൾ വിജനമായ ഒരു വഴിയിൽ കൂടി മുന്നോട്ട്. ലൈറ്റ് കൾ ഒന്നുമില്ല. ഇരുവശവും നിറയെ ഈന്ത
പ്പനകൾ ആണ്. അവിടെ ഒരു ഗേറ്റ് നു മുമ്പിൽ
ഷഫീഖ് നിൽക്കുന്നു. എത്താറായി എന്ന് ഞാൻ വിളിച്ചു പറഞ്ഞിരുന്നു.
സലാം പറഞ്ഞു. പതിവ് ഉപചാരങ്ങൾ. ബംഗാളി യാണ്. റിയാദിൽ വരും, മുതലാളി യെ കാണാൻ. ഞങ്ങൾ സുഹൃത്തുക്കൾ ആണ്. എന്റെ ബോസ്സ്, തന്നെ യാണ് അവന്റെയും.
തോട്ടം സൂക്ഷിക്കുകയാണ് ജോലി.
ഒന്ന് കുളിച്ചു, കുഴൽ കിണറിൽ പുളി വെള്ളം ആണ്. ഈന്തപനകൾ കാറ്റ് പിടിക്കുന്നുണ്ട്. അവ ഇപ്പോൾ പറന്ന് പോകും എന്ന് തോന്നി. കാഫല
ങ്ങളുടെ, നിറഞ്ഞ വാർഷിക അദ്ധ്വാനത്തിന്റെ ചുമട് താങ്ങി നിൽക്കയാണ്.
ഭക്ഷണം കഴിച്ചു. നാടൻ കോഴി, ബംഗാളി രുചിയും, കിഴങ്ങ് /പാലക്ക്, കറിയും. ആട്ടിൻ പാൽ തൈര്, പുഴുങ്ങിയ താറാവ് മുട്ട, പിന്നെ, കുബൂസ്. നല്ല ക്ഷീണം തോന്നുന്നു., കിടന്ന ഉടനെ ഉറങ്ങി.
കോഴി കൂവുന്ന കേട്ടാണ് ഉണർന്നത്. അമ്മേ എന്ന് വിളിച്ചു നോക്കി. നാട്ടിൽ വീട്ടിൽ ആണെന്നാണ് തോന്നിയത്. നേരം വെളുത്തു വരുന്നെയുള്ളൂ. ഷഫീഖ് മസ്ജിദിൽ സുബഹി നിസ്കാരത്തിന് പോയി.
ഞാൻ തോട്ടത്തിലേക്ക് ഇറങ്ങി നിന്നു. ഒരുഭാഗത്തു സവാള കൃഷി. മത്തങ്ങാ, വഴുതന, തക്കാളി, മുളക്….
ഗൃഹാതുരമായ ഓർമ്മകൾ, ഞാൻ അപ്പോൾ കുട്ടിക്കാലത്തേക്ക് മടങ്ങി പോയി. തെങ്ങിൻ തോപ്പിൽ, കമുകിൻ തോട്ടത്തിൽ, വാഴകൾ നിറഞ്ഞ എന്റെ ഗ്രാമത്തിൽ ചെന്നുപെട്ടതു പോലെ ആണ് തോന്നിയത്.
ഞാൻ എങ്ങനെ ആയിരുന്നുവെന്നോ?!!
വാഴ തോട്ടത്തിലോ, കവുങ്ങ് തോട്ടത്തിലോ പോകും. അവിടെ നിന്നുകൊണ്ട്, വാഴകളോട്, അടയ്ക്കാമരങ്ങളോട്, “എല്ലാരും ഇരിക്കു!” എന്ന് പറയും.
വേണ്ട., ഞങ്ങൾ നിന്നോളം എന്ന് അവർ പറയും. പിന്നെ എനിക്ക് ഇഷ്ടമുള്ളതൊക്കെ അവരോടു പറയും. പാട്ട് പാടും. കഥ പറയും, കവിത ചൊല്ലി കേൾപ്പിക്കും. ആശ്വസിപ്പിക്കും. സ്നേഹിക്കും…..
അപ്പോൾ കാറ്റ് വരും അവർ തലയാട്ടി, കയ്യടിച്ചു ചിരിക്കും…… എന്തൊരു ജീവിതം ആയിരുന്നു എന്റെ. സംഭവബഹുലമായ……. കൗമാരം. സഭാകമ്പം തീർത്തുതന്ന, വാഴയും കവുങ്ങും. എനിക്ക് സങ്കടം വന്നു. ഇവിടെ zulfi യിൽ നിന്നും എങ്ങനെയുള്ള ഞാനാവും മടങ്ങി പോവുക എന്ന് തിരിച്ചറിയാതെ, കുറേ നേരം ഞാൻ അവിടെയൊക്കെ പറന്ന് നടന്നു., ചിറകുകൾ ഇല്ലാതെ തന്നെ…..
.
മാത്യു വർഗീസ്.