രചന : ജോസഫ് മഞ്ഞപ്ര ✍
കളിവിളക്കണഞ്ഞു
കളിയരങ്ങൊഴിഞ്ഞു
കഥകൾ പിന്നെയും ബാക്കി
കനവിലെ മോഹങ്ങൾ
കനലായെരിയുമ്പോൾ
കാലം കളിയാക്കിചിരിച്ചു
കളിത്തട്ടിലേക്കാനായിജന്മം
ജീർണഗന്ധം നിറഞ്ഞൊരി
നീണ്ടിരുണ്ടൊരിടനാഴിയിൽ
കൂടിയിഴയുന്നു
നിറമില്ലാത്ത പാഴ്കിനാക്കൾ
അനാഥജന്മം പോൽ
എങ്കിലും
സിരകളിൽ നുരഞ്ഞുപൊന്തും
പോയകാലജീവിതത്തിൻ
ബാക്കിപത്രമായിവൃദ്ധനാം
പേരാൽ പോലെയിശിഷ്ടജന്മം
ഒരു പുനർജ്ജനി തേടി..