രചന : രാജീവ് ചേമഞ്ചേരി ✍
ബലി ദർപ്പണത്തിനായ്….
ബഹുദൂരമിതിലൂടെ!
ഓടിക്കിതയ്ക്കുന്ന പൊന്നുമക്കൾ –
ഓരത്തിരിക്കുന്നയീയൊരു തൂണിൽ…
ഒരുമിച്ചിരിപ്പു ഞങ്ങൾ
ഒരായിരം ചിരിതൂകി ……!
എവിടേയ്ക്കാണ് ……?
എന്തിനാണ് …….?
എന്തിനായിട്ട് നിങ്ങൾ –
എങ്ങോട്ടോടുന്നു……!!!
ഉലകിലുള്ളപ്പോളുരുള നല്കാതെ –
ഉലകീന്ന് മാഞ്ഞപ്പോളുരുളയുരുട്ടുന്നു?
ഉണ്മയേതുമില്ലാത്ത മനസ്സുമായ് –
ഉരുളയുരുട്ടുന്നതാർക്ക് വേണ്ടി?
തിരക്കുള്ളയീ ജീവിതയാത്രയിൽ –
തീരങ്ങൾ തേടുന്ന മക്കൾക്കായി !
ഞങ്ങൾ നോക്കിയിരിപ്പൂ കൂട്ടമായ് –
നിങ്ങളോടുന്ന വഴിയിലെ വിളക്കായ്……