രചന : രേവതി സുരേഷ് അരൂർ ✍
എന്തേ മറന്നുവോ കണ്ണാ
ഇന്നെന്നെ മറന്നുവോ കൃഷ്ണ
പൂവായി പിറക്കുവാൻ മോഹം
നിൻ പാദങ്ങൾ പുൽകുവാനായി
തുളസി കതിരാവാൻ മോഹം
നിൻ കണ്ഠത്തിൽ മാല്യമായീടുവാൻ
നറുവെണ്ണയാവാൻ മോഹം
നിൽ തൃക്കൈ വെണ്ണയായീടുവാൻ
രാധയാവാൻ മോഹം
നിൻരാധികയായീടുവാൻ
സുധാമയാവാൻ മോഹം
നിൻ സ്നേഹകരവലയത്തിലമരുവാൻ
മീരയാവാൻ മോഹം
ഭക്തിയിൽ നിന്നോടലി യാൻ
പാർത്ഥനാവാൻ മോഹം
നിൻ ഗീതോപദേശം കേൾക്കാൻ
എല്ലാം നിനക്കായ് കണ്ണാ
എന്നെ നിന്നോട് ചേർക്കൂ എൻ കൃഷ്ണാ