രചന : പ്രകാശ് പോളശ്ശേരി.✍

മിഴികളിൽ മൊഴികളേറെ ഒളിപ്പിച്ചു നീ
നിൻ്റെ പ്രണയവസന്തങ്ങളറിയിച്ച നേരം
സർവ്വവും മറന്നു ഞാനാക്കാഴ്ചയിൽ
കനക വിമാനത്തിലേറെ പറന്നുയർന്നു

ശൃംഗാര ദീപങ്ങൾ തിരിതെളിച്ചാകാശം
സന്ധ്യാംബരത്തിലതി ശോഭനൽകി
ഹൃദയരാഗങ്ങൾ പങ്കിട്ടു നാമേറെ
ആത്മഹർഷത്തിലാറാടി നിന്നു

ശ്യാമരാവൊന്നു തെളിവായി വന്നു പിന്നെ
നിശീഥത്തിലൊരു തല്പമൊരുക്കി നമ്മൾ
മലരണിമണിതെന്നൽപരത്തിയസുഗന്ധത്തിൽ
മലയജവാസിതയായിനീയൊരുങ്ങി വന്നു.

മലയദ്രുമരേണു പുകച്ചയാമത്തിൽ നാം
മനവും മേനിയും പങ്കിട്ടതികേമമായി
പ്രമദവനത്തിലാറാടി ഞാൻ നിൻ്റെ
പ്രണയസരോജപ്പൂവിതൾ വിടർത്തി

പിന്നെപ്പരാഗരേണുക്കളൊഴുകി, നീ
പതിദേവത പോലങ്ങ് നിലകൊണ്ട നേരം
തനുകയാം നിന്നെ കോരിയെടുത്തു ഞാൻ
തീഷ്ണമായധരത്തിലൊരുചുംബനം നൽകി.

പ്രകാശ് പോളശ്ശേരി.

By ivayana