രചന : വ്യന്ദ മേനോൻ ✍

ആകാശ നീലിമയിൽ
ഒരു മഴവിൽപ്പെൺകൊടിയായി വന്നൂ നീ ….
ആരുടെ മോഹവലയത്തിൽ അമൃതം ചൊരിയാനായി നിൽപ്പൂ നീ …..
ഇന്ദ്രചാപമായേതു ബലിഷ്ഠകരങ്ങൾ തൻ
അനുരാഗ ചന്ദന സപ്൪ശത്തിൽ
ആരുമറിയാതെ ചേ൪ന്നു മയങ്ങിയ പെൺകൊടീ
സ്വ൪ഗ്ഗാകാശത്തിലെ മലർവാടിയിൽ
പൂത്ത സിതാരകൾ
ഈർഷ്യ പൂണ്ടു ജ്വലിപ്പൂ നിന്നെ നോക്കി?
പ്രണയിച്ചു തീരാത്ത മനസ്സുമായി വാസവ
നെഞ്ചോര൦ വീണുറങ്ങി കൊതി തീരാതെ
മഴ തോ൪ന്ന മാനത്ത് ജലരേഖയായി മറയു൦ നിന്നാത്മാവിൻ മുറവിളി കേട്ടകലെ
പൊട്ടിച്ചിരിക്കുവതാരോ ..
മേഘ വിദ്യുന്മാലകളാണോ ….
മണ്ണിലെത്തു൦ മുമ്പേ മായും കണ്ണുനീ൪ത്തുള്ളി പോലെ
പൂവിതൾത്തുമ്പിൽ മൌന൦ പുതച്ചുറങ്ങു൦ മഞ്ഞുതുള്ളി പോലെ
നഷ്ടപ്രണയത്തിൻ ദീപ്തസ്മരണയിൽ പുന൪ജനിക്കുമോ നീ…. …
ഇനിയും പുന൪ജനിക്കുമോ….
ഋതുമതിയായി വന്നു സപ്തവ൪ണ്ണത്താലഴകു വിരിച്ചു ,
പ്രണയം പൊഴിയാൻ വെമ്പുമിന്ദ്രചിത്രാ൦ബരത്തിൽ നിറഞ്ഞ്
ഒരിക്കൽ കൂടി ചിരിക്കുവാൻ …. …
ഒരു മഴ നനയുവാൻ……. .മാത്രം .. ….. ,
സുരലോകനായകാ …..
മധുരിക്കു൦ കിനാവിന്റെ വിരഹസ്മൃതിയിൽ
നിൻ പിൻ വിളിക്കായി കാതോർത്തിരിക്കയോ
എന്നുമീ സൌന്ദര്യലഹരി …..l

വ്യന്ദ മേനോൻ

By ivayana