രചന : വിദ്യാ രാജീവ്✍
ഇഹലോക ജീവിതത്തിൽ ഒരിക്കലും തിരിച്ചു വരാൻ കഴിയാതെ തളർന്നു പോയ ചില നൊമ്പരങ്ങളുണ്ട്…സങ്കടമടക്കാൻ കഴിയാത്ത കണ്ണീർ കയങ്ങൾ. ദിവസങ്ങൾ കഴിയും തോറും ആ തീരാവേദനയൊരു നോവായ് ഹൃദയത്തിന്റെ ഭാഗത്ത് ഉണങ്ങാതെ അങ്ങനെ ഉറച്ചു കിടക്കുമല്ലേ…എന്നാൽ നോക്കൂ മുന്നോട്ടുള്ള കാലത്തിന്റെ കുത്തൊഴുക്കിൽ പതിയെ പതിയെ നമ്മൾ മറ്റൊരാളായി മാറുന്നത് കാണാം… വ്യത്യസ്തൻ/വ്യത്യസ്ത എന്നൊക്കെ പറയും പോലെ…
പിന്നെ നമ്മുടെ മനസ്സിലെ നോവ് ഇടയ്ക്കു ഇടയ്ക്കു വന്നു നമ്മേ മുട്ടി വിളിയ്ക്കുന്നുണ്ടാകും.. പക്ഷേ നമുക്ക് അതിനെ ശ്രദ്ധിയ്ക്കാൻ പോലും തെല്ലും സമയം കിട്ടില്ല…കാരണം നമ്മൾ പുതിയ തിരക്കുകളിൽ ആയിരിയ്ക്കും…. അങ്ങനെ വല്ലപ്പോഴും വന്നെത്തി നോക്കുന്ന ഒരു അതിഥി മാത്രമാകും ആ തീരാനൊമ്പരം…. കുറേ കഴിഞ്ഞു നോക്കുമ്പോളോ നമുക്ക് കാണാം മെല്ലെ മെല്ലെ ആ നൊമ്പരം നമ്മെ വിട്ടകന്നു ദൂരെ മാറി നില്കുന്നത് … അത്രേ ഉണ്ടാവുള്ളൂ പിന്നെയങ്ങോട്ട് അതിന്റെ സ്ഥാനം… ജീവിതത്തിൽ സന്തോഷത്തിനും സങ്കടത്തിനും ഒരു നീർകുമിളയുടെ ആയുസേ ഉണ്ടാകുവെന്ന് സാരം…
എന്നാൽ നമ്മുടെ നൊമ്പരത്തിനു കാരണമായവരെ..നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല അല്ലേ… കാലം അവരെ നമ്മുടെ മുന്നിൽ ഒരു ദിവസം കൊണ്ട് എത്തിയ്ക്കും… അപ്പൊ നമുക്ക് എന്താ ചെയ്യാൻ പറ്റുവാ… ഒന്നിനും കഴിയില്ല… എന്താ അതിനു കാരണമെന്നറിയോ നമ്മുടെ മനസ്സിലേറ്റ നൊമ്പരത്തിനു പണ്ടത്തെ പോലെ ശക്തിയുണ്ടാകില്ല… എന്നാൽ നമ്മൾ അവരെ നോക്കി ഒരു ചിരി ചിരിയ്ക്കും ആർക്കും നിർവ്വചിയ്ക്കയാൻ കഴിയാത്തയൊരു അർത്ഥ തലമുണ്ടാകുമതിന്.അത് മറ്റാർക്കും മനസിലാക്കാൻ കഴിഞ്ഞെന്നുവരില്ല. പക്ഷേ അതു നമുക്ക് മുന്നിൽ നിൽക്കുന്നയാൾക്ക് നന്നായി മനസിലാകും… കാലം എല്ലാം എല്ലാവരേയും അറിയിക്കും അതു നല്ലതാകാം ചീത്തയാകാം സ്വീകരിച്ചു കൊള്ളുക ….