രചന : ജോസഫ് മഞ്ഞപ്ര ✍

എന്തെങ്കിലും കുത്തിക്കുറിച്ച്മുഖപുസ്തകത്തിൽ ഒരു പോസ്റ്റിടണമെന്ന് കൃതി എഴുത്ത് മേശക്കുമുൻപിൽ തപസ്സു തുടങ്ങിയിട്ട് ദിവസം രണ്ടായി.
വലിയ എഴുത്തുകാർ പറയുന്നപോലെ ഒരു സ്പാര്ക് വീണുകിട്ടണ്ടേ!!
എന്തുചെയ്യാൻ. സ്പാര്ക് പോയിട്ട് ഒരു സ്നാക്ക്പോലും ഇന്നി നേരമിത്ര യായിട്ടും കിട്ടിയിട്ടില്ല.
നാലുമാമിയായപ്പോൾ സ്നാക് കിട്ടി. ഒരു ഗ്ലാസ്സ് ചൂടുവെള്ളവും. പലവര്ണത്തിലും, രൂപത്തിലുമുള്ള ആറു ഗുളികകൾ. സത്യം പറയണമല്ലോ. ചില ഗുളികകൾ കണ്ടാൽ അസുഖമില്ലെങ്കിലും ഒരെണ്ണം കഴിക്കാൻ തോന്നും. അത്ര ഭംഗിയിലാണ് അതിന്റെ മേക്കിങ് &മോൾഡിങ്.
ആറുഗുളികകളിൽ നാലെണ്ണംപെൺകുട്ടിക്ളാണ് പാരസിറ്റ”മോൾ “കുടുംബത്തിൽ പെട്ടവർ. രണ്ടെണ്ണം സ്വന്തമായി കോംപ്ലക്സ് ഉള്ള ടീമാണ്. നല്ല ചുവന്ന നിറത്തിൽ ആരോഗ്യമുള്ള മിടുക്കന്മാരായ വിറ്റാമിൻ ബികോംബ്ലക്സ്.
മഹത്തായ പത്തുദിവസം കഴിഞ്ഞു ഇവരുമായുള്ള എന്റെ ചങ്ങാത്തം. ഇന്നലെ ഒരു അതിഥി കൂടിയെത്തി കാരണം ബിപി നോക്കിയപ്പോൾ നൂറിൽ നിന്ന് തുടക്കം ബുള്ളറ്റ് NH ൽ കൂടി പാഞ്ഞു പോകുന്നപോലെ ഒരു പാച്ചിൽ.
അപ്പോത്തിക്കരി എന്നെയൊന്നു നോക്കി. തിരിച്ചു ഞാനുമൊന്നു നോക്കി.കടലാസ്സിൽ പേനകൊണ്ട് ഒരു കുത്തിവര.
Daliy one കാലിവയറ്റിൽ.
അപ്പൊ ആറും, ഒന്നും ഏഴ്.
അത്യാവശ്യം ചില ചില്ലറ എഴുതുകുതുമായി നടന്ന എന്നെ ഈ അവസ്ഥയിൽ തളച്ചിട്ടത് ഒരു കൊച്ചു പനി അൽപ്പം സ്റ്റാൻഡേയിട്ടു പറയുകയാണെങ്കിൽ viral fever.
പ്രിയപ്പെട്ട കൂട്ടുകാരെ മഴക്കാലമാണ്, സുരക്ഷിതമായിരിക്കുക.
ഇതുപോലുള്ള വിരുന്നുകരെ ക്ഷണിച്ചുവരുത്താതിരിക്കുക
ഏതായാലും ഞാൻ എന്റെ സ്നാക്സ് കഴിക്കട്ടെ 🤩

By ivayana