രചന : നിഷാ പായിപ്പാട്✍️
ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാതാപിതാക്കൾ ഇന്നത്തെ കാലഘട്ടത്തിലെ മാതാപിതാക്കളുടെ അത്രയും വിദ്യാസമ്പന്നരായിരുന്നില്ലാ ?
എങ്കിലും വർഷങ്ങൾക്ക് മുമ്പുള്ള അമ്മമാർസ്വന്തം മക്കൾക്ക് നാലു മണി വിഭവങ്ങൾ അവർ തന്നെ ഉണ്ടാക്കി നൽകി വന്നിരുന്നു. എന്നാൽ ഇന്നത്തെ മാതാവ് അതിന് തയ്യാറാവുന്നില്ല ….
ഒരു പക്ഷെ തന്റെ തൊഴിൽ മേഖലയിലെ തിരക്കുകൾ ആവാം സ്വന്തം കുട്ടികൾക്ക്നല്ല നാലു മണി വിഭവങ്ങൾ വീട്ടിൽ
ഉണ്ടാക്കി നൽകാൻ കഴിയാതെ വരുന്നത് .എന്നിരുന്നാൽ കൂടി ബോധം മറയുന്ന പ്രവർത്തനങ്ങൾ ഇന്നത്തെ മാതാപിതക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെ ? എന്നൊരു സംശയമുണ്ട്
പല വീടുകളിലും കുട്ടികൾക്ക് കഴിക്കാൻ പായ്ക്കറ്റ് ഉല്പന്നങ്ങൾ ,ബേക്കറി വിഭവങ്ങൾ വാങ്ങി നൽകി ധൃതി പിടിച്ച് സ്വന്തം മക്കളെ ട്യൂഷന് പറഞ്ഞയക്കുന്ന മാതാവ് സ്വന്തം കുട്ടിയുടെ ആരോഗ്യത്തിൽ എത്രമാത്രം ബോധവതിയാണ് ?
ബേക്കറി വിഭവങ്ങൾ വാങ്ങി നൽകുന്ന മാതാവ് പിതാവ് സ്വന്തം കുട്ടിയെ കാലക്രമേണ ആരോഗ്യം നശിച്ച തലമുറയിലേക്ക് അവനെ അവളെ തള്ളിയിടുകയല്ലേ?
ഇവിടെ താൻ അധ്വാനിച്ച് സ്വരുകൂട്ടുന്ന പണം ആശുപത്രികളിലേക്ക് നാളെ നൽകേണ്ടി വരുമെന്ന വീണ്ടുവിചാരം പല മാതാപിതാക്കളുടെയും ചിന്തകളിലേക്ക് വരാതെ പോകുന്നു ….
വർഷങ്ങൾക്ക് മുൻപ് ജന്മം കൊണ്ട അച്ഛനമ്മമാർക്ക് ഈ കാലഘട്ടത്തിലെ വിഷം നിറഞ്ഞ പച്ചക്കറികളോ ,മറ്റ് ഭക്ഷ്യവസ്തുക്കളോ അന്നത്തെ അവരുടെ ബാല്യ കൗമാര യൗവ്വനകാലഘട്ടത്തിൽ കഴിക്കേണ്ടി വന്നിട്ടില്ലാ എന്നത് അവരുടെ അധ്വാനിക്കാനുള്ള മനസ്സും അവർ ചെയ്യ്ത നന്മയുടെ സുകൃതമായി കരുതാം .
കാലം പുരോഗമിച്ചു വിരൽസ്പർശം കൊണ്ട് ലോകത്ത് എവിടെ നടക്കുന്ന കാര്യങ്ങളും ശരിയാണെങ്കിലും തെറ്റാണെങ്കിലും തിരിച്ചറിയാൻ കഴിയുന്ന എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും അതിലൂടെ എങ്കിലും യാഥാർത്ഥ്യങ്ങൾതിരിച്ചറിഞ്ഞ് വിവേകപരമായി ചിന്തിച്ച് മുന്നേറാൻ പുതിയ തലമുറയിലെനമ്മുക്ക് കഴിയാതെ പോകുകയല്ലെ ?
നമ്മുടെ തലമുറ നാളെയുടെ ഭാവിയുടെ വാഗ്ദ്ധാനങ്ങളാണ് അവർക്ക് അറിവ് നൽകുമ്പോൾ നല്ലത് മാത്രം നൽകുക അത് ഭക്ഷണമാണെങ്കിൽ കൂടി സ്വന്തം അടുക്കളയിൽ നിന്ന് ജന്മം കൊള്ളുന്നതാവട്ടെ
അതിന് വ്യാപാരത്തിന്റെ തന്ത്രങ്ങളില്ലാ , മായംകലരാതെ ഒരു പരിധിവരെ സുരക്ഷിത്വകവചം തീർക്കാനും ആരോഗ്യമുള്ള തലമുറയുടെ നല്ല ഭാവിയുടെ ജൈത്രയാത്രക്ക് അത് കളമൊരുക്കുവാനും സമൂഹത്തിലെ ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തികളായും നല്ല കാഴ്ചപ്പാടുള്ള നല്ല അറിവുള്ള ഒരു യുവതലമുറ വളർത്തിയെടുക്കുവാൻ ഓരോ കുടുംബങ്ങളും വിചാരിക്കുമ്പോൾ സാധ്യമാക്കുവാൻ നാം ഉണർന്നു പ്രവർത്തിക്കുമ്പോൾ ആരോഗ്യമാണ് സമ്പത്ത് എന്ന യാഥാർത്ഥ്യം കുടുംബത്തിന്റെ നായകരായിട്ടുള്ള എല്ലാഅർത്ഥത്തിലും തിരിച്ചറിയുമ്പോൾ
ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ മാതാപിതാക്കളെ നിങ്ങൾക്ക് സ്വന്തം മക്കളുടെ ആരോഗ്യത്തെ ഓർത്ത് ദുഃഖിക്കേണ്ടിവരില്ല എല്ലാ കുഞ്ഞുമക്കൾക്കും എല്ലാ കുടുംബത്തിനുംഎന്നും എപ്പോഴും നല്ലതുമാത്രം വരട്ടെ.