ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.. നമ്മുടെ സമൂഹത്തിൽ അനുദിനം കേൾക്കുന്ന പല കൊലപാതകങ്ങൾക്കും മൂലകാരണം ലഹരിതന്നെ …

കൊലവിളി (കവിത )
==================
അമ്മ കുത്തിക്കൊന്ന പൊന്നോമന മകൻ
അൻപറിയുന്നതിൻ മുൻപേ മരിച്ചു..
അച്ഛൻ ചുഴറ്റി എറിഞ്ഞോരാ പെൺകുഞ്ഞു
രക്തം തലയിൽ ഉറഞ്ഞു പിടയുന്നു.. ഭർത്താവ് പാമ്പിന്റെഉഗ്രവിഷത്തിനാൽ
സ്വച്ച്ചം ഉറങ്ങുന്ന ഭാര്യയെ കൊല്ലുന്നു..
ഭാര്യയോ ജാരൻറെ പിന്ബലത്താൽ സ്വന്തം പ്രാണ പ്രിയനേ ഞെരിച്ചു കൊന്നീടുന്നു .
പള്ള വിശന്നു അരിയെടുത്തൊരു പാവം
തല്ലിചതച്ചിട്ടവനെ അവർ കൊന്നു..
കണ്ണീരുണങ്ങിട്ടില്ലിന്നിതുവരെ പെണ്ണിനെ
കൂട്ടായി കൊന്നതോർത്തിടുകിൽ..
അന്യ മതസ്ഥയെ സ്നേഹിച്ചതിൻ പേരിൽ
കൊല്ലാകൊല ചെയ്തോരുത്തനെ തീർത്തതും..
തുണ്ടു ഭൂമിക്കായി തമ്മിൽ കലഹിച്ചു
കൊന്നയാൽക്കാരനെ കോടാലിയാലവൻ..
അമ്മയെ മദ്യലഹരിയിൽ പൊന്നുമോൻ
കൊന്നതതി ക്രൂരം ആരോടുചൊല്ലുവാൻ..
സ്വത്തു കിട്ടാൻ സ്വന്തം അപ്പനെ വീടിന്റെ
മട്ടുപ്പാവിൽ നിന്നും തള്ളിയവൻ കൊന്നു..
പുത്തൻ കാറിൽ സ്വന്തം കാമുകിയൊന്നിച്ചു
ചുറ്റികറങ്ങാൻ അവൻ കൊന്നു വൃദ്ധരെ..
കഷ്ടം ഇരുപത്തിയെട്ടു വയസില്ല ദുഷ്ടനോരുവാൻ കൊലചെയ്തു പെങ്ങളെ..
മദ്യപിച്ചോരോന്നു ചൊല്ലി പറഞ്ഞവൻ
മത്തനായ് കൂടപ്പിറപ്പിനെ കൊല്ലുന്നു,
ഭർത്താവ് ഭാര്യയെ തട്ടിക്കളയുവാൻ അച്ചാരവും നൽകി മദോൻമത്തനാകുന്നു..
കോഴിയെ കൊല്ലുന്ന ലാഘവത്താൽ മർത്യജീവനെടുക്കുന്നനുദിനം ചുറ്റിലും.
കോപത്തിൻ ജ്വാലയോ, കാമത്തിൻ ജ്വാലയോ
മോഹഭംഗത്തിന്റെ മോഹത്തിൻ ജ്വാലയോ..
എന്തിനീ കൊല്ലാകൊലകളെൻ കൂട്ടരേ
കൊന്നുതള്ളി നിങ്ങൾക്കെന്തുണ്ട് നേടുവാൻ
ആശ ദുഃഖത്തിൻറെ സ്രോതസെന്നോർക്കുക..
ക്രോധമീ ജീവന്റെ നാശം എന്നോർക്കുക..
ആരോട് ചൊല്ലുവാൻ ആരു കേട്ടീടുവാൻ
ആരിലീ കുറ്റത്തിൻ ആണി തറക്കുവാൻ
മതവും, മരുന്നും, കാമവെറിയും, ലഹരിയും
ആർത്തിയും, ധൂർത്തും, പൂർത്തിയാകാത്ത മോഹവും…
കൊതിയും, കൊലക്കത്തിക്കുയിരേകും സ്ഥാനമാനത്തിൻ ലഹരിയും
പ്രണയ നൈരാശ്യവും..
കൊലവിളിക്കുൾവിളിയേകുന്ന ചിന്തക്കിനീയെങ്കിലും മർത്ത്യൻ അറുതി കണ്ടില്ലങ്കിൽ
കൊറോണ പോൽ ക്രൂരമാം വ്യാധി പടര്ന്നിട്ടുലകിന്റെ ചേതന തച്ചുടക്കും ദൈവം…….

By ivayana