രചന : ശ്രീകുമാർ എം പി✍

വേർപ്പുമണികളിൽ
വിരിയണം പൂക്കൾ
വേർപ്പുമണികളിൽ
വിളയണം കായ്കൾ
വേർപ്പുമണികളിൽ
വിലസണം സ്വപ്നം
വേർപ്പുമണികളിൽ
വിളങ്ങണം വീര്യം
വേർപ്പുമണികളിൽ
പടർന്നിടുമുപ്പിൽ
കലർന്ന കണ്ണീരിൻ
കദനമാറണം
വേർപ്പുമണികളാൽ
തിളങ്ങണം മേനി
വേർപ്പുമണികളി-
ലഭിമാനിയ്ക്കണം
വേർപ്പുമണികളി-
ലഭിരമിയ്ക്കണം
വേർപ്പുമണികളാ-
ലലങ്കരിയ്ക്കണം
വേർപ്പുമണികളാ-
ലുണരുന്നു ലോകം
വേർപ്പുമണികളാൽ
വളരുന്നു ലോകം
വിയർക്കണം നമ്മൾ
വിലയറിയേണം
നിലമറക്കാത്ത
പുതുജീവിതത്തിൻ.

ശ്രീകുമാർ എം പി

By ivayana