രചന : നിഷാ പായിപ്പാട് ✍
അടുത്തിടെയായിസോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന പല വാർത്തകളും പ്രത്യേകിച്ചും കുട്ടികൾക്ക് നേരെ നടക്കുന്നതും അവർ അറിഞ്ഞും അറിയാതെയും ചെയ്തു വെക്കുന്നപ്രവർത്തികൾ, പ്രവർത്തനങ്ങൾ പലതും സമൂഹജീവി എന്ന നിലയിൽ ചിന്തിക്കുമ്പോൾ വല്ലാത്ത പേടിയും ഭയവും തോന്നുകയാണ് .
ഒരു കാലഘട്ടത്തിൽ മനുഷ്യരുടെ കർണ്ണപുടത്തോട് ചേർത്ത് വെച്ച്സംസാരിക്കാൻ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ എന്ന ഉപകരണം അതിന്റെ രൂപത്തിലും , ഭാവത്തിലും ,ടെക്നോളജിയിലും വന്ന മാറ്റം ഇന്ന് ഈ കാലഘട്ടത്തിൽ ഗുണത്തിനേക്കാൾ ഏറെ ദോഷത്തിലേക്ക് പോകുന്ന ഒരു അവസ്ഥഅനുദിനം പത്രദൃശ്യ മാധ്യമങ്ങളിലൂടെ കാതുകളിലേക്ക് പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ വാർത്തകളായി എത്തിക്കൊണ്ടിരിക്കുന്നു.
ഇതിന് ഒരു പരിധിവരെതടയിടണമെങ്കിൽ ഓരോഭവനത്തിലെയുംമാതാപിതാക്കളും , സ്കൂൾ അധികൃതരും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഈ കേരള നാട്ടിൽ ഭാവി തലമുറയുടെ ജീവിതം വളരെ ആശങ്കാജനകമായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല ?
അതിന് പരിഹാരവുംനാം സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു .
നമ്മുടെ കുട്ടികൾ സുരക്ഷിതരായിരിക്കണ മെന്നുണ്ടെങ്കിൽ അതിന് ശക്തവും വ്യക്തവുമായ യുക്തിയും ഉപയോഗിച്ചുള്ള തീരുമാനങ്ങൾ ഓരോ മാതാപിതാക്കളും കൈകൊള്ളേണ്ടിയിരിക്കുന്നു .അത് സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽക്കൂടി കൊണ്ടു വരേണ്ടതുമാണ്.
തന്റെ മകനെയോ ,മകളെയോ സ്കൂളിൽ അയ്ച്ചു കഴിഞ്ഞാൽ അവരുടെ പഠന പുരോഗതി മാത്രമല്ല നാം ഇനിയും ചിന്തിക്കേണ്ടത് അവരുടെ മാനസിക ശാരീരിക വളർച്ചയും അവരുടെ സ്വഭാവത്തിലെ “ശരിയും തെറ്റും ” മാതാപിതാക്കൾ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമുള്ളൊരു കാര്യമായി മാറിയിരിക്കുന്നു.
സ്കൂളുകളിലും വീടുകളിലും ഒരു മാസത്തിൽ ഒരിക്കലെങ്കിലും കുട്ടികൾക്ക് ഒരു കൗൺസിലിംഗ് അത്യാവശ്യമായി നൽകേണ്ടതുണ്ട് പ്രത്യേകിച്ച് കൗമാരപ്രായത്തിലേക്ക് കടക്കുന്ന കുട്ടികൾക്ക്തന്റെ കുട്ടി ഏത് സ്കൂളിലാണ് പഠിക്കുന്നത് ആസ്കൂളിൽ ചെന്ന് അവിടെയുള്ള അധ്യാപകരോട് സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന വാർത്തകളെ അടിസ്ഥാനമാക്കി സംസാരിക്കേണ്ടതും ആശങ്കപങ്കുവെയ്ക്കുകയുംസ്കൂളുകളിൽ വിദ്യാർത്ഥികളായ ഓരോ കുട്ടിക്കും പരിപൂർണ്ണ സുരക്ഷിതത്വം അതേപോലെ അവരുടെ പെരുമാറ്റം സംസാരരീതികൾ സ്വഭാവത്തിൽ എതെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടോ ?
എതെങ്കിലും രീതിയിലുള്ള മാനസികപിരിമുറുക്കം തന്റെ കുട്ടി അനുഭവിക്കുന്നുണ്ടോ എന്നൊക്കെ അറിയേണ്ടതും ഉണ്ടെങ്കിൽഅത്ഏത് രീതിയിലുള്ളതാണെന്നും അത് എന്ത് കാരണം കൊണ്ടാണെന്നും വളരെകൃത്യമായി വ്യക്ത്യമായി അന്വേക്ഷിക്കാൻ സമയം കണ്ടെത്തുകയും ചെയ്യേണ്ടതും
മാതാപിതാക്കളുടെപ്രധാനഉത്തരവാദിത്വമാണ്….
മൊബൈയിൽ ഫോൺ ഉപയോഗിക്കാൻ നൽകുന്നുണ്ടെങ്കിൽ ഫോണിൽ ഒരു വോയിസ് കോൾറെക്കോർഡിംഗ്സ് ഡൗൺലോഡ് ചെയ്യത് ഓൺആക്കി വെയ്ക്കുക , കുട്ടികൾക്ക് നൽകുന്ന ഫോണിലെഗൂഗിൾഹിസ്റ്ററിപരിശോധിക്കുക ഫെയ്സ്ബുക്ക് , ഇൻസ്റ്റിഗ്രാം , ടിറ്റ്വർ, ടെലിഗ്രാം തുടങ്ങിയവ അക്കൗണ്ട് നിർബന്ധമായി വേണ്ടാന്ന് വെയ്പ്പിക്കുക.
അത് നിങ്ങൾക്കാവിശ്യമെങ്കിൽ ഓരോ അപ്ലിക്കേഷനും ലോക്ക് ചെയ്യ്തു
വെയ്ക്കുക റമ്മിപോലെയുള്ള ആപ്പുകൾ ഉപയോഗിക്കാതിരിക്കുക.
അതാത് ദിവസത്തെസ്കൂളിലെ കാര്യങ്ങൾ, ട്യൂഷ്യന് പോകുന്നകാര്യങ്ങൾ അധ്യാപകരുടെ ഇടപെടീൽ കടകളിൽ വിടുന്നുണ്ടെങ്കിൽ കളിസ്ഥലത്ത് വിടുന്നുണ്ടെങ്കിൽ അവിടെയുള്ളവരുടെ പെരുമാറ്റം ….
സ്കൂളിൽ പോകുന്നതും വരുന്നതുമായ സമയം ശ്രദ്ധിക്കുക .ഓൺലൈൻ ക്ലാസുകൾ കൂടാതെ എക്സ്റാ ക്ലാസ്സുകൾ ഉണ്ടെന്ന് പറഞ്ഞാൽ അത് ശരിയാണോയെന്ന് ക്ലാസ്സ് ടീച്ചറോട് വിളിച്ച് അന്വേക്ഷിക്കുക. കുട്ടിയോട് പറയാതെ സ്കൂൾ സന്ദർശിക്കുക.സ്വന്തം ഭവനങ്ങളിൽ അച്ഛനും ,അമ്മയും മക്കളും പത്രദൃശ്യ മാധ്യമങ്ങളിലെ കാര്യങ്ങൾ തുറന്ന് ചർച്ച ചെയ്യുക.സ്നേഹാന്തരീക്ഷം നിലനിർത്തുക
ഒരു പരിധിവരെ കുട്ടികൾ അപകടങ്ങളിൽ പെടാതെ സുരക്ഷിതരായി കാണാൻ സാധിക്കും എല്ലാ കുട്ടികൾക്കും എല്ലാ കുടുംബങ്ങൾക്കും സന്തോഷമായിരിക്കാൻ
നല്ല ജീവിതം ഉണ്ടാകാൻ സമാധാനത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ
സർവ്വേശ്വരൻ എന്നുംഅനുഗ്രഹം ചൊരിയട്ടെ
സസ്നേഹം
നിഷാ പായിപ്പാട്
(ചൈൽഡ് പ്രൊട്ട്ക്ട് കോട്ടയംജില്ലാ പ്രസിഡന്റ്)