രചന : സതി സതിഷ്✍
എല്ലാവരും ഉണ്ടെങ്കിലും ആരുമില്ലെന്ന് തോന്നുന്നു ചില സന്ദർഭങ്ങൾ
ഓരോരുത്തരുടയും
ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാവാം.
ആ ഒരു നിമിഷത്തിലെ ഒറ്റപ്പെടലിൻ്റെ വേദന ഒരു ജീവിതകാലം മുഴുവൻ ചേർത്തുനിർത്തിയവരിൽ നിന്നുണ്ടാകുന്ന വേദനകളെക്കാളും അധികമായിരിക്കും
അത്രമേൽ പ്രിയപ്പെട്ടവരുടെ ചില പെരുമാറ്റങ്ങൾ പലപ്പോഴും വേദനാജനകമായി തോന്നാം.അങ്ങോട്ട് നൽകുന്ന സ്നേഹം കരുതൽ ഒക്കെ തിരികെ കിട്ടണം എന്ന് നിർബന്ധമില്ല.
എങ്കിലും
ചിലപ്പോഴൊക്കെ ചില ഓർമ്മകൾ വല്ലാതെ നൊമ്പരപ്പെടുത്തറുണ്ട്.
അരുത് എന്നു വിചാരിച്ചാലും കണ്ണ് നിറക്കാറുണ്ട്. കണ്ണു നിറഞ്ഞാലുംപുറത്ത് കാണിക്കാതെ ഒരു പുഞ്ചിരിയിൽ ഒതുക്കാൻ ശ്രമിക്കാറുണ്ട്.
ചില നൊമ്പരങ്ങൾ അങ്ങനെയാണ് മറ്റൊരാൾക്ക് മനസ്സിലാക്കാൻ പറ്റാത്ത വിശദീകരിക്കാൻ കഴിയാത്തവ..