രചന : ഗഗൻ വയോള✍

നാടോടി സംഗീതത്തിൻ്റെ ഊർജ്ജത്തനിമകൾ

നാട്ടുസംഗീതികയുടെയുംഗോത്രസംസ്കൃതിയുടെയുംതനിമയുംഊർജ്ജോത്സുകതകളും ഒരുപോലെ സംലയം പൂണ്ട ആലാപനപ്രകടനങ്ങളാണ് ഭോജ്പുരി -അസമീസ് ഗായികയായകൽപ്പനപടോവാരിയുടേത്. അസമിൻ്റെമോഹസൗഭഗമാർന്ന ബിഹുവിൻ്റെകാല്പനികഭാവങ്ങളാവട്ടെ, അതിൻ്റെതരളവും ലാസ്യാത്മകവുമായചുവടുകളാവട്ടെ, ഭോജ്പുരിസംഗീതത്തിൻ്റെ മൗലിക ഗാംഭീര്യമിയലുന്ന ഈണ സമൃദ്ധികളാവട്ടെഎന്തും അനായാസ ചാതുര്യത്തോടെആവിഷ്കരിക്കുന്നതുവഴിയാണ്കൽപ്പന പടോവാരി നാടോടിസംഗീതത്തിൻ്റെ ഉജ്ജ്വലവുംചലനാത്മകവുമായ പ്രതീകമായിത്തീരുന്നത്.


അസമിലെ ബാർപേട്ട ജില്ലയിലാണ്ജന്മം കൊണ്ടതെങ്കിലും ഭോജ്പുരിസംഗീതത്തിൻ്റെ ഭാവാത്മകതയിലാണ്കൽപ്പന ആബദ്ധയായിത്തീർന്നത്.

അതേ സമയം അസം ഗോത്രസംഗീതത്തിൻ്റെ ശൈലീബദ്ധമായ ധാരകൾ
കൈവിടുകയും ചെയ്തിരുന്നില്ല.നാടോടി സംഗീതജ്ഞനായ പിതാവ്ബിപിൻനാഥ് പടോവാരിയിൽ നിന്നാണ്വംശീയ സംഗീതത്തിൻ്റെ ബാലപാഠങ്ങൾഅവർ സ്വാംശീകരിക്കുന്നത്.പിന്നീട്ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഗുലാംമുസ്തഫാഖാൻ്റെ ശിക്ഷണത്തിലുള്ളദീർഘകാലത്തെ പഠനമാണ് കൽപ്പന
യിലെ സംഗീതജ്ഞാനത്തെ അരക്കിട്ടുറപ്പിച്ചത്.

എങ്കിലും അസം നാടോടിസംഗീതജ്ഞനായ ഭൂപൻ ഹസാരികയുടെശൈലികളാണ് കൽപ്പനയെ ഏറെയുംസ്വാധീനിച്ചത്.
ഭോജ്പുരി സംഗീതത്തിൽ പുരുഷഗായകർ മാത്രം കൈയ്യടക്കി വെച്ചിരുന്നഛപ്രഹിയ എന്ന സമ്പ്രദായം അവതരിപ്പിച്ചആദ്യ വനിത ഭോജ്പുരി ഗായിക എന്നബഹുമതികൂടിയുണ്ട് കൽപ്പനയ്ക്ക്.

സിനിമാ പിന്നണി ഗാനരംഗത്തുംരാഷ്ട്രീയ മേഖലയിലും സജീവ സാന്നിദ്ധ്യംപുലർത്തുന്ന കൽപ്പന ഭോജ്പുരിഗാനങ്ങളുടെ സവിശേഷാലപനങ്ങളിലൂടെഇന്ന് ലോകഖ്യാതി തന്നെ നേടിയെടുത്തഗായികയാണ്.അതുകൊണ്ടുതന്നെ
ആസ്വാദകർ ഭോജ്പുരി രാജ്ഞി എന്നാണ്കൽപ്പന പടോവാരിയെ വിശേഷിപ്പിക്കുന്നത്.

ഗഗൻ വയോള

By ivayana