രചന : ദ്രോണ കൃഷ്ണ ✍
താനെ വിരിയുന്ന പൂക്കൾ
അവർ ആരോരുമില്ലാത്ത പൂക്കൾ
തേനുള്ള മണമുള്ള പൂക്കൾ
പക്ഷെ ആർക്കും രസിക്കാത്ത പൂക്കൾ
പൂജയ്‌ക്കെടുക്കാത്ത പൂക്കൾ
കാലം തള്ളികളഞ്ഞിട്ട പൂക്കൾ
എന്തിനോ വേണ്ടി പിറന്നു
ആരെന്നറിയാതെ വാണു
പൊള്ളുന്ന വെയിലേറെ കൊണ്ടും
കൊടും മഴയിൽ തളരാതെ നിന്നും
ഈ പുറംപോക്കിനഴകായ്
കാലത്തിനൊപ്പമീ യാത്ര
നാളെയുടെ താരമായ് മാറാം
പുതു മേൽവിലാസങ്ങൾ ലഭിക്കാം
ദേശങ്ങളെല്ലാം അകറ്റി
ഇന്ന് ദേശാന്തരങ്ങൾക്ക് മീതെ
ആരണ്യകത്തിന്റെ പൂവായ്
കാറ്റിലുലയാത്ത കാരിമുൾ കാമ്പായ്
ആത്മാർപ്പണത്തിന്റെ ജ്വാല
ഉയിരായ് സമർപ്പിച്ചിടുമ്പോൾ
താണ്ടിടേണം ദൂരമേറെ
കാലമരികിലായ് അകലേക്ക് ചൂണ്ടി
ഉന്മാദമില്ലാത്ത യാത്ര
തീയിൽ കുരുത്തുള്ള യാത്ര..