കാർട്ടൂൺ : കോരസൺ✍

മുൻ മന്ത്രിയും, ജനപ്രതിനിധിയുമായ ഡോക്ടർ കെ. ടി. ജലീൽ കൂടെക്കൂടെ മാധ്യമരംഗത്തു ചൂടൻ പ്രയോഗങ്ങളുമായാണ് എത്താറുള്ളത്. കക്ഷി വളരെ സീരിയസ് ആയിട്ട് പറയുന്ന കാര്യങ്ങൾ ഒക്കെ ജനം വലിയ തമാശയായിട്ടാണ് എടുക്കാറുള്ളത് എന്നതാണ് ഒരു രീതി. ഇത്തവണ ‘ആസാദ് കാശ്മീർ’ സന്ദർശനത്തിനുശേഷം ചരിത്രാദ്ധ്യാപകനായ KTJ, തമാശയുടെ കൂടുപൊട്ടിച്ചത് തന്റെ ഫേസ്ബുക്ക് വഴിയായിരുന്നു. ബ്രിട്ടീഷുകാർ പാട്ടുംപാടി ഇന്ത്യ വിട്ടുപോകുന്ന സമയത്തു ഒരു മാങ്ങ എടുത്തു രണ്ടായി വിഭജിച്ചപോലെ കാശ്മീർ എടുത്തു വിഭജിച്ചു ഒരു പൂള് ഇന്ത്യക്കും മറ്റൊരു പൂള് പാക്കിസ്ഥാനുമായി നൽകി. അതിന്റെ പേരിൽ ഇപ്പോൾ വല്ലാത്ത പെരുപ്പാണ് രണ്ടുകൂട്ടർക്കും. ഒരാൾക്ക് കിട്ടിയ പൂള് അത്ര ശരിയായില്ല എന്നാണ് രണ്ടുകൂട്ടരും പറയുന്നത്. അവിടെ നിറയെ സുന്ദരന്മാരും സുന്ദരികളുമാണ്, പക്ഷെ അവർക്കു വേണ്ടത്ര തെളിച്ചം പോരാ എന്നാണ് മൂപ്പർക്ക് തോന്നിയത്. എവിടെ നോക്കിയാലും പട്ടാളക്കാർ മാങ്ങ സഞ്ചിയിൽ ഇട്ട് തോക്കും കുത്തിപ്പിടിച്ചു തുറിച്ചു നോക്കി അങ്ങനെ നിൽക്കെയാണ്. ഇന്ത്യയുടെ കൈവശം പിടിച്ചുവച്ചിരിക്കുന്ന ആസാദ് കാശ്മീർ എന്നൊക്കെ ഒരു കാച്ചങ്ങു കാച്ചി മൂപ്പര് ചരിത്രത്തിൽ പുതിയ ഒരു അധ്യായം എഴുതിച്ചേർത്തു. മോദിജി ചരിത്രം തിരുത്തുന്നു എന്നുപറഞ്ഞു സോണിയാജി വിലപിക്കുമ്പോൾ ആർക്കും എങ്ങനെയും എഴുതാവുന്ന കുന്തവും കൊടച്ചക്രവുമാണോ ഈ ചരിത്രം എന്നാണ് ഇപ്പോൾ പിടികിട്ടാത്തത്.

By ivayana