രചന : മാധവ് കെ വാസുദേവ് ✍
അരപ്പട്ടിണിക്കാരന്‍റെ മുന്നിലെ
അന്നപ്പാത്രം
തട്ടി തെറിപ്പിക്കാത്ത
നാൾ…..
ദാരിദ്ര്യരേഖയെന്ന ലക്ഷ്മണരേഖ
അതിര്‍ത്തി വരയ്ക്കാത്ത
സമൂഹം ജനിക്കുമ്പോള്‍.
തൊഴിലരഹിതന്‍റെ മുന്നില്‍
വിലപേശി വില്‍ക്കപ്പെടാത്ത
തൊഴിലരഹിത വേതനം
ഇല്ലാതാവുന്ന ഒരു ദിനം
നടവഴിയോരങ്ങളില്‍
മലിനമാക്കപ്പെടാത്ത
സ്ത്രീത്വം ചിരിക്കുമ്പോള്‍,
അമ്മയും പെങ്ങളും മകളമെന്ന തിരിച്ചറിവില്‍
എത്തിനില്‍ക്കുന്ന നാള്‍
പിഞ്ചു മനസ്സുകളില്‍ അറിവിന്‍റെ
ആദ്യാക്ഷരങ്ങള്‍ മഴത്തുള്ളികളായി
അനസ്യുതം പെയ്തിറങ്ങുമ്പോള്‍.
അപചയത്തിന്‍റെ പാതയില്‍ നിന്നും
മോചനം തേടി സര്‍ഗ്ഗ ഭാവന ഇതള്‍ വിടര്‍ത്തുന്ന
യുവ മനസ്സുകള്‍
ഉണരുമ്പോള്‍.
കക്ഷിരാഷ്ട്രിയം കത്തി രാഷ്ട്രിയത്തില്‍
നിന്നും മാറി ആശയ രാഷട്രിയത്തിലേയ്ക്ക്
എത്തിനില്‍ക്കുന്ന ദിനത്തില്‍.
അറിവിന്‍റെ വാതായനങ്ങള്‍
ചിന്തകള്‍ക്കു മുന്നില്‍ ശിരസ്സു
താഴ്ത്തി നില്‍ക്കുമ്പോള്‍ .
എന്‍റെ ദൈന്യതകളില്‍ നിന്നും
മോചനത്തിലേയ്ക്കു നടന്നടുക്കാന്‍
പുതിയ നടവഴികള്‍ തെളിയുമ്പോള്‍.
നഷ്ടങ്ങളല്ല നേട്ടങ്ങള്‍ മാത്രം
തന്‍റെ പുസ്തകത്തിലെന്ന
തിരിച്ചറിവില്‍
എത്തിനില്‍ക്കുന്ന നാള്‍.
അനഥാലയങ്ങളുടെയും
വൃദ്ധസദനങ്ങളുടെയും
വാതിലുകള്‍ മണിച്ചിത്രത്താഴാല്‍
പൂട്ടിയിട്ട നാളുകള്‍ വരുമ്പോള്‍.
സൗമ്യമാരും ചന്ദ്രശേഖരൻ മാരും
ഉത്തരയും വിസ്മയയും
പുനർജനിക്കാത്ത
സന്ധ്യകളും രാത്രികളും
പിറക്കുന്ന നാളില്‍
അന്നേ എന്‍റെ മനസ്സില്‍
സ്വാതന്ത്ര്യം അതിന്‍റെ പൂര്‍ണ
ദാളങ്ങലോടുക്കൂടി വിടരൂ
അതിനെ സുഗന്ധമുണ്ടാവൂ.