അവലോകനം : അഫ്സൽ ബഷീർ തൃക്കോമല✍

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് മത സഹിഷ്ണതയും നാനാത്വത്തിൽ ഏകത്വവും തന്നെയാണ്‌ .ബഹു സ്വരത ഇല്ലാത്തടത്തോളം അത്ര പെട്ടന്നിതിലേക്കൊന്നും എത്താനും കഴിയില്ല .ഒരു അപനിർമാണം ആവശ്യമായ സാഹചര്യങ്ങളാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് പറയാത വയ്യ ..
ഒരു രംഗത്തും പൂർണമായ വളർച്ച നേടാൻ കഴിയാത്ത രാജ്യമാണ് ഇന്ത്യ .ചില നേതാക്കന്മാരുടെയെങ്കിലും വിടു വായിത്തങ്ങൾക്കനുസരിച്ചു പെരുമാറുന്ന കക്ഷി രാഷ്ട്രീയ ,മത രംഗത്തുള്ള അണികളാണ് ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതു മാത്രമല്ല .

സാംസ്‌കാരിക മൂല്യ ച്യുതികളും മത വൈകാരികതയും അനാവശ്യ ചര്ച്ചകളും, കൂടാതെ നമ്മുടെ നിയമ നിർമ്മാണ സഭകളിലെ കാട്ടികൂട്ടലുകളും കോപ്രായങ്ങളും അഴിമതി നിറഞ്ഞ ഭരണ ഉദ്യോഗസ്ഥ കേന്ദ്രങ്ങളും നമ്മെ നൂറു വര്ഷം പുറകോട്ടടിച്ചിരിക്കുന്നു .ഒരർത്ഥത്തിൽ ചർച്ചിൽ പറഞ്ഞതും ഇതു തന്നെയാണ്‌ .മാത്രമോ വൈദേശീയ ശക്തികൾ ഇന്ത്യയുടെ വളർച്ചയിൽ അസൂയപൂണ്ട് വിധ്വംസക പ്രവർത്തനങ്ങൾക്കും അഖണ്ഡതക്കുമെതിരെ പ്രവർത്തിക്കുമ്പോൾ അതിൽ രാജ്യത്തിനുള്ളിലുള്ളവർ തന്നെ പണത്തിനു വേണ്ടിയോ അധികാര സ്ഥാനങ്ങളിൽ കയറി പറ്റുന്നതിനു വേണ്ടിയോ പ്രവർത്തിക്കുന്നതും ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്.

രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വത്കരിച്ചു കോർപ്പറേറ്റ് സംസ്കാരം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളും രാജ്യത്തിനകത്തുള്ള മൂല്യ വർധിത
വസ്തുക്കൾ ലാഭേച്ചയോടെ കയറ്റി അയക്കുകയും ഇറക്കുമതി ഉദാരമാക്കി കർഷകർക്ക് വിളവുകൾക്കു ന്യയമായ വില നൽകാതിരിക്കുകയും രാജ്യത്തു വിലക്കയറ്റം സൃഷ്ടിക്കുകയും ഒക്കെ പതിവ് കാഴ്ചയായി മാറുന്നു.

രാജ്യത്തിന്റെ സമഗ്രപുരോഗതിക്കായി ഭൂരിപക്ഷ ന്യൂന പക്ഷ വ്യത്യാസമില്ലാതെ ഒരോ പൗരനും വിലപെട്ടതാണെന്ന വിശ്വാസം നമമുടെ ഭരണാധികാരികൾക്കുണ്ടാകാത്തിടത്തോളം നാം സ്വാതന്ത്ര്യം നേടി എന്നത് ഒരു തോന്നൽ മാത്രമാണ്.ചരിത്രത്തിൽ പറയപെടുന്നതും മറക്കപെട്ടതുമായ നിരവധി ആളുകളുടെ ചോരയും നീരും കൊടുത്തു വാങ്ങിയ സ്വാതന്ത്ര്യത്തെ നിലനിർത്തുവാനും അതിന്റെ അന്തഃസത്ത ഉൾക്കൊള്ളാനും ഓരോ പൗരനും ബാധ്യതയുമുണ്ട് .

ബ്രിട്ടീഷ് ശക്തികൾ ഇന്ത്യയിൽ നിന്ന് പോയതിനു ശേഷം ഈ രാജ്യത്തെ പരുവപ്പെടുത്തി ലോകത്തെ ഒന്നാമത്തെ ജനാധിപത്യ ശക്തിയായി മാറ്റാൻ നിലകൊണ്ട ഭരണാധികാരികൾ ഉൾപ്പടെയുള്ളവരുടെ പേരുകൾ തുടച്ചു നീക്കപ്പെടാനും സ്മാരകങ്ങളും ചരിത്രത്തിന്റെ അവശേഷിപ്പുകളും നശിപ്പിക്കാനുമുള്ള
വർത്തമാനകാലത്തെ ചെയ്തികളും.

രാജ്യത്തിന്റെ നേരവകാശികളെ ഉൾപ്പടെ അധികാരം ഉറപ്പിക്കുന്നതിനു വേണ്ടിപുറത്താക്കാനുള്ള ശ്രമങ്ങളും ഈ
നാടിന്റെ സാംസ്കാരിക നിലവാരംഅന്താരാഷ്‌ട്ര തലത്തിൽ ഇല്ലാതാക്കാനും രാജ്യത്തിനകത്തു അശാന്തി പടർത്താനുമെ ഉപകരിക്കു എന്ന് ഭരണകൂടം ഓർത്താൽ നന്ന്.ഒന്നുമോർക്കാതെ അധികാരം മാത്രം ലക്ഷ്യമിടുകയും പണാധിപത്യത്തിനു ഊന്നൽ നൽകുകയും ചെയ്യുമ്പോൾ നമ്മുടെനാട്ടിലെ ഭൂരിപക്ഷം വരുന്ന പട്ടിണി
പാവങ്ങൾ രാജ്യത്തിന്റെ മുൻപിൽചോദ്യ ചിഹ്നമായി നിൽക്കും.

നീതിയും പൗരാവകാശങ്ങളും നഷ്ടപെട്ട സമൂഹമായി മാറാതെ ലോകത്തെ
ഏറ്റവും വലിയ മാനവ വിഭവ ശേഷിയുള്ള രാജ്യത്തെ ജനങ്ങളെ ഒരുമിച്ചു കൊണ്ടുപോകാൻ ഭരണകൂടത്തിന് കഴിയണം .


സ്വാതന്ത്ര്യ ദിനത്തിൽ ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. സർക്കാർ നടത്തിയ പ്രവർത്തനങ്ങളും രാജ്യം നേടീയ അംഗീകാരങ്ങളും, അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രസംഗത്തിൽ പ്രധാനമന്ത്രി ഉൾപ്പെടുത്തും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ സമര ഭടന്മാർക്കുള്ള ആദരാഞ്ജലികളും അർപ്പിക്കുന്നു.


സ്വാതന്ത്ര്യദിന പരിപാടികൾ ദൂരദർശനിൽ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നു. ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹ്നായി സംഗീതത്തിൽ നിന്നാണ് തത്സമയ പരിപാടികൾ ആരംഭിക്കുന്നത്. പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം നടക്കുന്നുമുണ്ട്. എന്നാൽ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീടുകൾ തോറും രണ്ടു ദിവസം മുൻപേ
സർക്കാരിന്റെ ആഹ്വാന പ്രകാരം പതാക ഉയർത്തൽ ആരംഭിച്ചിരുന്നു .നമ്മുടെ രാജ്യത്തു പതിവിനു വിപരീതമായ ആഘോഷങ്ങളും വ്യക്തിഗത പൂജകളും പരമ്പരാഗതമായ രീതികളെ മാറ്റി മറിക്കുന്നു .അത് എത്രമാത്രം ഭൂഷണമാകും എന്ന വാദങ്ങൾ പ്രസക്തമാണ്.

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ ..

അഫ്സൽ ബഷീർ

By ivayana