രചന : രാജുകാഞ്ഞിരങ്ങാട് ✍
മഞ്ഞുകാലത്തിൻ്റെ തുടക്കം
നിറയെ ഇലകളുള്ള മരത്തിൽ
ഒരു പക്ഷി വന്നിരുന്നു
പക്ഷി മരത്തോടു പറഞ്ഞു:
എനിക്ക് നിന്നോട് പ്രണയമാണ്
മരം ഇലകളെല്ലാം കുടഞ്ഞെറിഞ്ഞ്
പക്ഷിയോടു പറഞ്ഞു:
പ്രണയം നഗ്നമാണ്
യഥാർത്ഥ പ്രണയമെങ്കിൽ
നീയെനിക്ക് പുതപ്പാകുക
ഒരു തൂവൽ പോലും
അവശേഷിപ്പിക്കാതെ
പക്ഷി പറന്നു പോയി.