രചന : ബിന്ദു വിജയൻ, കടവല്ലൂർ✍
കാണാതിരുന്നാൽ കരളൊന്നു വിങ്ങും
ഒരുനോക്കു കാണാൻ ഹൃദയം തുടിക്കും
കാണുന്ന നേരം ഹർഷാശ്രു പൊഴിയും
നീയെന്റെ കണ്ണനല്ലേ
ഞാൻ വിരഹിണി രാധയല്ലേ
സ്വരമൊന്നു കേൾക്കാൻ കാതോർത്തിരിക്കും
സ്വപ്നത്തിലെങ്കിലും ഒപ്പംനടക്കാൻ കൊതിക്കും
ചുംബനവർഷങ്ങൾ എത്ര ചൊരിഞ്ഞാലും
മതിയാകാതാമാറിൽ ചേരാൻ കൊതിക്കും
നീയെന്റെ കണ്ണനല്ലേ…
ഞാൻ വിരഹിണി രാധയല്ലേ..
കഥയെത്ര കേട്ടാലും മതിവരാതെ
അധരത്തിൻചലനം ഞാൻ നോക്കിനിൽക്കും
വാക്കുകൾകൊണ്ടു മയക്കിനീയെന്നെ
പ്രണയത്തിൻ മാസ്മരച്ചെപ്പിലാക്കി
നീയെന്റെ കണ്ണനല്ലേ
ഞാൻ വിരഹിണി രാധയല്ലേ.