രചന : രവീന്ദ്രനാഥ് സി ആർ ✍
പഞ്ഞ കർക്കിടകം പടി കടന്നു,
പൊന്നിൻ ചിങ്ങമാസം പിറന്നു!
പാടത്തിലാകെ മഞ്ഞക്കതിർ നിരന്നു,
പാരാകെ ഉത്സവഘോഷം നിറഞ്ഞു!
ചെടികളെല്ലാമാകെ പൂത്തുനിന്നൂ,
അംബരമാകെ സുഗന്ധം നിറഞ്ഞു!
മാരുതൻ മന്ദം മന്ദം വീശി വന്നു,
മാനുഷ മക്കളുടെ ഉള്ളു നികന്നൂ!
പണ്ടൊരു നാളിൽ മാവേലി രാജൻ,
ഈ നാടു നന്നായി ഭരിച്ച മന്നൻ!
പ്രജകളെല്ലാമന്നു സന്തോഷമോടെ,
തുല്യരായ് ജീവിച്ചിരുന്നു പോലും!
ഉച്ചനീചത്വങ്ങളൊന്നുമില്ലാ,
കള്ളം,ചതി, വഞ്ചനയുമില്ല!
സ്നേഹസാഹോദര്യമൈക്യമോടെ,
സമാധാനമോടെ ജീവിച്ചു പോന്നു!
ദൈവം രാജനെ പാതാളത്തിലാക്കി,
വർഷമൊരുദിനം പ്രജകളെ കാണാൻ,
വരം ലഭിച്ച നാളായ തിരുവോണം,
പൊന്നിൻ ചിങ്ങമാസത്തിലല്ലോ!
പൂക്കളമിട്ടും, പുതുവസ്ത്രം ധരിച്ചും,
ഊഞ്ഞാലിലാടിയും, ഉത്സാഹമോടെ,
മാവേലിയെ നമ്മൾ ആദരമോടെ,
ചിങ്ങത്തിൽ ഊട്ടി,തിരിച്ചയക്കുന്നു!