രചന : അനിയൻ പുലികേർഴ്‌ ✍

അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം
ദീർഘസുഷുപ്തിയിൽ തന്നയോ
പുലരൊളി വീശിയാ കതിരവൻ
എന്താണണയത്ത തെന്നോർത്തു
ചിങ്ങനിലാവിന്റെ സൗന്ദര്യവും
കന്നാ വെയിലാന്റെ കരുത്തുമായ്
ധനു മാസക്കുളിരുപോലെൻ
വസന്ത കാലങ്ങൾ പിറക്കില്ലേ
കാത്തിരുന്നീടുന്നു പ്രത്യാശയിൽ
പതിരില്ലാത്തൊരു കതിരിനായ്
പൂർവ്വികൾ നെയ്തൊരായിരം
സ്വപ്ന പുഷ്പങ്ങൾ വിടരുവാൻ
ഇനിയും കാത്തിരിക്കാം ഞാൻ
ക്ഷമയോടൊട്ടും മടുപ്പില്ലാതെയായ്
ചവിട്ടിമെതിച്ചിടുന്നു സമത്വവും
സാഹോദര്യം അവകാശങ്ങൾ
എല്ലാം നിശ്ശബ്ദമാക്കിടുന്നു
സങ്കുചിതത്വ പുതു ശൈലികൾ
തകർത്തു മുന്നേറാൻ പോകും
നുണ തൻ പുത്തനശ്യങ്ങളെ
തടുത്തു നിർത്തിക്കൊണ്ടു തന്നെ
പിടിച്ചു കെട്ടും പുത്തൻ ശക്തികൾ
അതിനായ് കാത്തു നിന്നീടുന്നു
മാനവസ്നേഹത്തിൻമുന്നണി.

അനിയൻ പുലികേർഴ്‌

By ivayana