ഇന്ത്യ- ചൈന സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി. കര, വ്യോമ സേനകൾ. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാർഗം അതിർത്തി മേഖലകളിൽ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്. അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മുൻകരുതലിന്റെ ഭാഗമായുള്ള സേനാഭ്യാസം.

കരസേനാ മേധാവി ജനറൽ എം.എം. നരവനെ ഡൽഹിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ലഡാക്ക് സന്ദർശിച്ച നരവനെ, അതിർത്തിയിലെ സ്ഥിതി ഗതികൾ വിശദീകരിച്ചു. ചൈനീസ് യുദ്ധവിമാനങ്ങളും അതിർത്തിയോടു ചേർന്ന് നിലയുറപ്പിച്ചിട്ടുണ്ട്. ചൈനയ്ക്കിരെ അമേരിക്ക–യൂറോപ്പ് സംയുക്ത നീക്കം. ഇന്ത്യയടക്കം ലോകരാജ്യങ്ങളുമായി ചൈനയുണ്ടാക്കുന്ന കുഴപ്പങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ വ്യക്തമാക്കി. വിവിധഭാഗങ്ങളിലുള്ള യുഎസ് സൈനിക വിന്യാസം പുന പരിശോധിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ഇന്ത്യയിലേക്കും കിഴക്കാൻ ഏഷ്യൻ രാജ്യങ്ങളീലേക്കുമുള്ള ചൈനീസ് സേനയുടെ കടന്നുകയറ്റത്തെ ചെറുക്കാൻ സൈനിക നീക്കത്തിന് തയ്യാറെടുത്ത് അമേരിക്ക. യ്യൂറോപ്പിലെ സൈനിക സാനിധ്യം കുറച്ച് ഈ സേനയെ മറ്റു ഭാഗങ്ങളിൽ വിന്യസിയ്ക്കാനാണ് നീക്കം. വ്യാഴാഴ്ച നടന്ന ബ്രസൽസ് ഫോറം വെർച്വൽ കോൺഫറൻസിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജർമനിയിൽ വിന്യസിച്ച സൈന്യത്തിന്റെ എണ്ണം എന്തുകൊണ്ടാണ് അമേരിക്ക കുറച്ചത് എന്ന ചോദ്യത്തിന് മറുപടിയായാണ് മൈക് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്. എന്നീ രാജ്യങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഭീഷണി നേരിടുന്നുണ്ട്. ഈ വെല്ലുവിളികളെ നേരിടുന്നതിന് ഉചിതമായി നിലകൊള്ളുന്നു എന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ എന്നായിരുന്നു കോൺഫറൻസിൽ മൈക് പോംപിയോയുടെ മറുപടി.

ചൈനയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് പസഫിക്കിൽ മൂന്ന് വിമാന വാഹിനി കപ്പലുകൾ പട്രോൾ നടത്തുന്നുണ്ട്. 

By ivayana