രചന : മായ ടി എസ്✍
കാട് കരിയണ്
കാറ്റ് പാടണ്
കാട് ഇളകണ് മാളോരെ .
മണ്ണിൻ കാതൽ
കാട്ടിൽ കാവലാൾ
അലയും നാട്ടിൽ
ശാപത്തിൻ
കൊടുങ്കാറ്റായി
വിശപ്പിൻ തീനാളം
നീതിദേവതെ
അഴിയണം കെട്ടുകൾ
ഉണരണം നേരുകൾ
വേണ്ട വേണ്ട
ഗാന്ധാരി വിലാപം .
കണ്ണ് അറിയാത്ത
ആർത്തി ഭൂതങ്ങൾ
കാണില്ല കേൾക്കില്ല
സത്യം പറയും കണ്ണുകൾ
എരിയും വയറിൻ ആന്തൽ
നെഞ്ചകം തകരും വേദന …