രചന : വിദ്യാ രാജീവ്✍️

നിലവിളി മാത്രമേ കേൾപ്പതുള്ളു
മനോനില തെറ്റിയ മകന്റെ കോപം
പൊലിഞ്ഞു തീരുന്നത് അമ്മതൻ വപുസ്സിൽ
തൻ മകൻ നല്കും വേദന സഹിച്ചീടും
അമ്മതൻ കണ്ണീരൊരു പുഴയായ് ഒഴുകുന്നു
ഉദരത്തിലെ പേറ്റു നോവിനെക്കാളുംതൻ
ഹൃദയത്തിലെ താപം താങ്ങുന്നു ജനനിയാൾ.
അവന്റെ ശബ്ദം കേൾക്കുമോരോരോനിമിഷവും
അയൽപക്കങ്ങൾ പഴിചൊല്ലുന്നു നിരന്തരം.
അവനെയേതോ ഭ്രാന്താലയത്തിൽ ഉപേക്ഷിച്ചു
കളയാനത്രേ കൂടപ്പിറപ്പിന്നുപദേശം.
മരണം വരെ തന്റെ മകനെ ഒപ്പം കൂട്ടാൻ
ഇനിയും ശഠിക്കുന്നു വ്യാകുലമാകുംചിത്തം.
“മദ്ധ്യവയസ്കനാണിന്നവൻ, എന്നാകിലും
ഇക്ഷിതി വിട്ടെൻ മുന്നേ പോകുവാനായെങ്കിലെ
“ന്നെപ്പൊഴും ജഗത്പതിയോടമ്മകേഴുന്നല്ലോ.
ഹാ!കഷ്ടം! മാതാവാദ്യം പോകുകിൽ
ദുരവസ്ഥയായിടുമവനെന്നും, കേഴുന്നു നാരീചിത്തം.!

വിദ്യാ രാജീവ്

By ivayana