രചന : സാബു കൃഷ്ണൻ ✍️
നിങ്ങളറിഞ്ഞോ കഥമാറുകയാണ്പുതിയ തിരക്കഥയെഴുതി കൊലപാതകിയെ രക്ഷിക്കാൻ കൊണ്ടുപിടിച്ച നീക്കംനടക്കുന്നു. അവർ പ്രബലരാണ് ടാക്കൂർമാരാണ്. ഭരണകൂടത്തെപ്പോലും വരുതിയിൽ നിറുത്താനുള്ള സ്വാധീനം. ദൃക്സാക്ഷികൾ വേണം. സാക്ഷി കൂറുമാറിയാൽജുഡീഷ്യറി നോക്കു കുത്തിയാവും.അട്ടപ്പാടിയിലെ മധുവിനെ തച്ചു കൊന്നത്‌നേരിൽക്കണ്ട ആരും ഉണ്ടാവുകയില്ല!
ക്രിസ്‌തുവിനെ ഒറ്റു കൊടുക്കാൻ ചരിത്രത്തിൽ ഒരു യൂദാസെ ഉണ്ടായിരുന്നുള്ളൂമധുവിനെതിരെ 20 യൂദാസുമാരാണ്അണിനിരക്കുന്നത്.സാക്ഷികൾ കൂറ്മാറിയാൽ പ്രോസികയുഷനും കോടതി
യും എന്തു ചെയ്യും ?ആയിരം കുറ്റവാളികൾ സമൂഹത്തെനോക്കി പല്ലിളിച്ചുകാണിക്കും,കണ്ണിറുക്കും, ഈ ലോകത്ത്ആദിവാസിയേയും ദളിതനെയും തല്ലികൊന്നാൽ ആരും ശിക്ഷിക്കപ്പെടുകയില്ല.കാരണം അവർക്ക് ചോദിക്കാനുംപറയാനുംആരും ഇല്ല.
നിങ്ങളറിഞ്ഞോ, കഥമാറുകയാണ്. ആദ്യത്തെ റിപ്പോർട്ട് മാറ്റി എഴുതുകയാണ്. ഭരണകൂടംനിയന്ത്രിക്കുന്ന പൊലീസ് പുതിയ കഥയുണ്ടാക്കുന്നു.ഇനി ആ കഥ കോടതിയിൽ എത്തും
മാധ്യമങ്ങൾ പൊലീസ് എഴുതികൊടുക്കുന്ന കഥകൾ വിളമ്പും.അന്വേഷണാത്മകമായ പത്രപ്രവർത്തനത്തിന്റെ മരണമണിഎന്നേ മുഴങ്ങികഴിഞ്ഞു.ആസ്സാമിലെഗോസാമിമാരാണല്ലോ നമ്മുടെ മാധ്യമ ങ്ങളെ നിയന്ത്രിക്കുന്നത്.ജമീന്ദാർമാരുംജന്മിമാരും ചരട് വലിക്കുന്നമാധ്യമ പ്രവർത്തനം.ശവത്തിൽ കുത്തുന്ന സാക്ഷികൾ.പണത്തിനു സ്വയം വിൽക്കുന്നവർ.ഒറ്റു കൊടുത്തു കിട്ടുന്ന പണം ഒന്നിനുംഉപകരിക്കുകയില്ല.
അതു പാപത്തിന്റെശമ്പളമാണ്.യൂദാസിന്റെ 30 വെള്ളിനാണയംഎന്തിനാണ് ഉപകരിച്ചതെന്നറിയമോ? ഒരു തുണ്ട് ഭൂമിവാങ്ങി ശ്മശാനം പണിയാൻ.ചരിത്രത്തിലെ യൂദാസിനു മനപരിവർത്തനമുണ്ടായി.ആധുനിയൂദാസുമാർ എപ്പോഴാണ് ചെയ്‌തുപോയ പാപത്തെപ്പറ്റി ഓർത്തു കണ്ണുനീർ നനയ്ക്കുന്നത്.ആധുനിക മനുഷ്യന്റെ ഹൃദയം തരിശു നിലമാണ്.റ്റി എസ്എലിയറ്റിന്റെ കവിത അതിനുള്ള നല്ലനിദർശനമാണ്. അക്കൽദാമ എന്നൊരുസ്ഥലത്തെപ്പറ്റി ഓർക്കണം.ഉപരിപ്ലവമാ
യി വേദ പുസ്തകം വായിച്ചത് കൊണ്ടുകാര്യമില്ല.അക്കൽ ദാമയെന്നാൽ രക്തനിലം എന്നാണ്.യൂദാസ് ആത്മ ഹത്യചെയ്ത സ്ഥലം.അക്കൽ ദമായെക്കുറിച്ചു ഇടക്കൊക്കെ ഓർക്കുന്നത് നയവഞ്ചകന്മാർക്കും ഒറ്റുകാർക്കും കള്ള സാക്ഷി പറയുന്നവർക്കും നല്ലതാണ്.അതു വേദപുസ്തകം നൽകുന്ന സന്ദേശമാണ്പാപപുണ്യങ്ങളെക്കുറിച്ചുള്ള നിത്യമായഓർമ്മപ്പെടുത്തൽ.
നിങ്ങളറിഞ്ഞോ, കഥ മറുകയാണ്.കഴിഞ്ഞ രണ്ടു ദിവസവും ഞാൻക്രോധത്തിന്റെ മുന്തിരിപ്പഴം ചവക്കുകയായിരുന്നു.” പറയാത്ത തെറിവാക്കുകെട്ടിക്കിടന്നെന്റെ നാവു പൊള്ളുന്നു”എന്ന കവിവാക്യം ഓർക്കുകയായിരുന്നു.സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരത്തിന്റെഏറ്റവും വലിയ പാപത്തെ വിചാരിച്ചു
സങ്കടപ്പെടുകയാണ്.ഒരു ദ്രൗപതി മുർമുവല്ല ഒന്പതിനായിരം ദ്രൗപദി മുർമുമാർനമ്മുടെ രാജ്യത്തിന്റെ രാഷ്ട്ര പതിമാരായി വന്നാലും .ഇന്ത്യയിലെ ജാതി മതപീഡനങ്ങൾ അവസാനിക്കുകയില്ല.രാഷ്ട്രപതി ഭവനിൽ വിവരങ്ങൾഅറിഞ്ഞോ എന്തോ? എന്നിട്ട് അതിനെപ്പറ്റി അവർ വല്ലതും തിരക്കിയിട്ടുണ്ടാ
വുമോ? ഒരു കുട്ടിയുടെ നിലവിളിയുംവിലാപവും രാഷ്ട്രപതി ഭവന്റെ കാതുകളിൽ എത്തേണ്ടതല്ലേ? ഭരണകൂടങ്ങൾക്ക് ഇതൊക്കെ നിസ്സാരവും ഒറ്റപ്പെട്ട സംഭവങ്ങളും ആയിരിക്കാം.നാംഈ സന്ദർഭത്തിൽ സ്വയം ചോദിക്കേണ്ടചോദ്യമുണ്ട്. രാജ്യം സ്വാതന്ത്ര്യത്തിന്റെവജ്ര ശോഭയിൽ വെട്ടിത്തിളങ്ങുമ്പോൾ
ഒരു രാജ്യം ഒരു ഭരണ ഘടന.
ഇവിടെഇപ്പോഴും പൗരന്മാർക്കു രണ്ടു തരംനീതിയോ? ജാതീയമായ തൊട്ടു കൂടായ്മയോ? എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെപോലും ജാതിയുടെ പേരിൽ തച്ചു കൊല്ലുന്നോ? എങ്കിൽപിന്നെ സ്വാതന്ത്ര്യത്തിന്റെ സമ ഭാവനയെപ്പറ്റി എന്തുണ്ട് ഊറ്റം കൊള്ളാൻ.സ്‌കൂളിനുള്ളിൽ പോലും അംബേദ്കറുടെ ഇന്ത്യയിൽ ഇന്നും അയിത്തവുംതൊട്ടു കൂടായ്മയും നിലനിൽക്കുന്നുവെ
ങ്കിൽ നാം ഇപ്പോഴും ഇന്ത്യക്കാരെന്നനിലയിൽ പാപികളാണ്.
നമ്മുടെ രാഷ്ട്രിയം.അങ്ങേയറ്റത്തെ അഥോമാർഗ്ഗത്തിലൂടെയാണ് ഇന്നും സഞ്ചരിക്കുന്നത് ,രാഷ്ട്രീയമാണെല്ലോ ഭരണകൂട
ങ്ങളെ ഉണ്ടാക്കുന്നത്.മരിച്ചിട്ടും നീതികിട്ടാത്ത ഒരു കുട്ടി. കൊലയാളിക്ക് വേണ്ടി തിരക്കഥ രചിക്കുന്ന നീതിമാൻമാർ.അംബേദ്കറുടെ ഭരണഘടന പോലും ദളിതന് രക്ഷാ കവചമൊരുക്കുന്നില്ല.
നിങ്ങളാറിഞ്ഞോ, കഥ മറുകയാണ്. 8 വയസ്സായി മൂന്നിൽ പഠിക്കുന്ന കുട്ടിസരസ്വതി വിദ്യാ മന്ദിർ എന്നസ്‌കൂളിലെപ്രധാന അധ്യാപൻ ടാക്കൂർ സമുദായക്കാരന്റെ കുടിവെള്ളാപ്പാത്രം തൊട്ടശുദ്ധമാക്കി എന്ന കാരണത്താൽ തച്ചുകൊന്നു. ഇപ്പോഴത്തെ ഭാഷ്യം എന്താണ്എന്നറിയാമോ? കുട്ടികൾ തമ്മിൽ തല്ല്
കൂടി അങ്ങനെയാണ് കുട്ടിക്ക് പരുക്ക്പറ്റിയത്. അതിനാവശ്യമായ സാക്ഷികളെയും സ്‌കൂളിൽ നിന്നുംസംഘടിപ്പിച്ചു ,പ്രലോഭനം,പണം,ഭീഷണിടാക്കൂർമാരെല്ലാം കൂടി ഇറങ്ങിയിരിക്കുന്നു. പോലീസിന്റെ സഹായത്തോടെകേസട്ടിമറിക്കാൻ കൊലയാളിയെരക്ഷിക്കാൻ. ദളിതൻ ഈ രാജ്യത്ത്ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി5ലക്ഷംരൂപ ഒരു ജീവന്റെ വില.അട്രാസിറ്റികേസു നിലനിൽക്കില്ല.
കാരണംഅധ്യാപകൻ കുട്ടിയെ തൊട്ടില്ല, കുടിവെള്ള പാത്രം വെറും കെട്ടുകഥയാണ്അങ്ങനെയൊരു പാത്രം ഇല്ല. ഇല്ലാത്തപാത്രത്തിൽ കുട്ടി എങ്ങനെ തൊടുംതല്ലുകൂടിയത് കുട്ടികൾ തമ്മിലാണ്അധ്യാപകൻ നിരപരാധിയാണ് ഇതാണ്കോടതിക്ക് മുന്നിൽ പോലീസ് നൽകാൻപോകുന്ന ചാർജ് ഷീറ്റ്. ആവശ്യത്തിനു
കള്ള സാക്ഷികളും ,കുട്ടിക്കു നീതി കിട്ടുമെന്ന് കരുതുന്നുണ്ടോ? ജാതീയമായ അസ്പൃശ്യത സ്‌കൂളിൽ
നിലനിൽക്കുന്നില്ല വേറെ ദളിത് കുട്ടികളെയും അവരുടെ രക്ഷകർത്താക്ക ളേയും അണിനിരത്തി വാദിക്കും
കുട്ടിക്കും കുടുംബത്തിനും നീതി കിട്ടുമോ?
സ്‌കൂളിന്റെ പേര് സരസ്വതിവിദ്യാ മന്ദിർ ,എത്ര സുന്ദരമായ പേര്.സരസ്വതി വിദ്യാ ദേവതയാണ്.അത്
ഒരു വലിയ ആശയമാണ്.വിദ്യാമന്ദിറിൽദേവി മരണത്തിന്റെ ദേവതയായി മാറുക
യോ! അധ്യാപകനിലല്ലയോ സരസ്വതികുടികൊള്ളുന്നത്. ഒരു അധ്യാപകൻകുട്ടിയെ തല്ലികൊന്നാൽ വിദ്യാദേവതകാളിയായി മറുകയല്ലേ? അയാൾ ഇപ്പോഴും പാപം ചെയ്തുവെന്ന് ,കൊലചെയ്തുവെന്ന് അതിനെച്ചൊല്ലി വിചാരപ്പെടുന്നുണ്ടാവുമോ? ഒരു അധ്യാപന്റെകയ്യിൽ നിന്ന് സംഭവിക്കാൻ പടില്ലായി
രുന്നു എന്നെങ്കിലും,താൻചെയ്തത്ശരിയാണ്.തൊട്ടുകൂടായ്മ നിലനിൽക്കേണ്ടതാണ് അതായിരിക്കുംഅയാളുടെ മതം.
അത് അയാളുടെ മാനസിക വൈകൃതമാണ്.ജാതിയില്ല എന്നുള്ളതൊക്കെ വെറും മൗട്യമാണ്ഒ.വി.വിജയന്റെ തലമുറകൾ എന്നനോവലിൽ ഒരു പരാമർശമുമണ്ട്ജാതി മനുഷ്യ മനസ്സിൽ അണലിപ്പാമ്പു
പോലെ ചുരുണ്ടു കൂടി കിടക്കുന്നുഅവസരംവരുമ്പോൾ അത് തല പൊക്കി ദംശിക്കാം. അതു കലാകാരൻനൽകുന്ന മുന്നറിയിപ്പാണ്.
കാലം എത്ര കടന്നു പോയിട്ടുംഎന്റെ ഉള്ളിലുംഒരു മൂന്നാംകളാസ്സുകാരനുണ്ട്. ആ കാലംഓർക്കുമ്പോ
ഴൊക്കെ എന്റെ കണ്ണു നിറയും.ഞാൻമുതിർന്നു വലിയ ആളായപ്പോഴുംപണ്ടത്തെ മൂന്നാം ക്ലാസ്സ്കാരനെവഴിയിൽ ഉപേക്ഷിച്ചില്ല .ആ ദുരിത ബാലനെയുംചുമന്നുകൊണ്ട് ഇത്ര കാലവും നടന്നു.
എവിടെ മൂന്നാം ക്ലാസുകാരന്റെ നിലവിളികേട്ടാലും ഞാനതു താങ്ങില്ല.ചാൾസ്ഡിക്കൻസിന്റെ ഒലിവർ എന്ന കുട്ടിയെഓർത്തു, ഹ്യുഗോയുടെ പവങ്ങളിലെവിശന്നു കരയുന്ന കുഞ്ഞുങ്ങളെ ഓർത്ത് ഞാൻ സങ്കടപ്പെട്ടിരുന്നു.അശാന്തി എന്നെ പൊതിയുമ്പോൾഞാൻ ബോധി വൃക്ഷത്തിന്റെ തണൽതേടും.
നിരഞ്ജന നദിയുടെ തീരം തേടും.കുഞ്ഞുങ്ങൾ നേരിടുന്ന പീഡാനുഭവങ്ങൾആണ് ജീവിതത്തിൽ കാണുന്നഏറ്റവുംവലിയ അനീതിയുംദുഖവുംഒരു കുറ്റവും ചെയ്യാത്ത പാലകന്മാർ,എന്നിട്ടും ജീവിതം കുഞ്ഞുങ്ങളെകാരണമില്ലാതെ ക്രോധത്തോടെ ശിക്ഷിക്കുന്നു.ഉഗ്ര നീരസത്തോടെ ദണ്ഡിക്കുന്നു. തുമ്പിയെപ്പോലെ പാറിപ്പറന്നു നടന്നഒരു ബാല്യത്തെയാണ് കശക്കിയെറി
ഞ്ഞത്.
കുറ്റവാളിക്കു ചുറ്റും രക്ഷാ കവചം നീളുന്നു.മരിച്ച കുട്ടിയെ സഹപാഠികളും സഹാധ്യാപകരും ചേർന്നു വീണ്ടും വീണ്ടും കൊല്ലുന്നു.സത്യം വിളിച്ചുപറയാൻ അവൻ വീണ്ടുംഎണീറ്റു വരുകയില്ലല്ലോ ,എങ്കിലുംഈ മഹപാപത്തിനു എന്നെങ്കിലും
കണക്കു പറയേണ്ടി വരും.മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മക്കളുള്ള അമ്മമാർ
എങ്കിലും നെഞ്ചുരുകി ശപിക്കുക …..പാപികൾ
പാതാളം താഴ്ന്നു പോകട്ടെ. മാപ്പ്,മകനേ
മാപ്പ്…..