ഈ മഴക്കെന്തു ഭംഗിയാണിപ്പോൾ
അതിൽ നനഞ്ഞലിയാൻ
എന്തു രസമാണെന്നോ
ഈ മഴയ്ക്കൊരു ഒരു
മുഖം കൂടിയുണ്ടതു നിറുത്തതാതെ പെയ്യുവാൻ തുടങ്ങിയാൽ
ഊരെല്ലാം വിഴുങ്ങി
ദിശയറിയാതെ
കൂരകൾക്കുമീതെ ഒഴുകുവാൻ തുടങ്ങുമപ്പോൾ മഴയ്ക്കു
എന്തൊരു കോപമാണെന്നു
ചൊല്ലി നമ്മൾ തേങ്ങും
ഉറ്റവരെയും, ഉടയവരേയും
എല്ലാമതു കവർന്നെടുത്തു പാഞ്ഞു പോകുമെങ്കിലും
എല്ലാം മനസ്സുകളെയും
എല്ലാം മറന്ന് ഒന്നിപ്പിക്കുവാൻ
ഈ മഴയ്ക്കാകുന്നുണ്ട്
ചിലപ്പോഴൊക്കെയും
എല്ലാം നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും.