രചന : താഹാ ജമാൽ✍
സഹിഷ്ണുതയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ട, ഏതോ പാതിരാത്രിയിലാണ് അയാൾ ജോലി തേടി നഗരത്തിലെത്തിയത്. ജോലി കിട്ടാൻ ഏറ്റവും സാധ്യതയുള്ളത് നഗരത്തിലെ ഏതെങ്കിലും ഹോട്ടലിലാണെന്ന അയാളുടെ തിരിച്ചറിവ്, ആ ഹോട്ടലിലെ പണിക്കാരനായി അയാളെ മാറ്റി. ജിവതത്തിൽ പലതും നഷ്ടപ്പെട്ട അയാൾക്ക് ഓർമ്മകളുംഅനുഭവങ്ങളും എന്നും കൂട്ടുണ്ടായിരുന്നു.
വഴി നീളെ ചുവരുകൾ ബുക്ക് ചെയ്ത് വെച്ച രാഷ്ട്രീയക്കാർ ഇലക്ഷൻ തിരക്കിലായിരുന്നു. പണ്ടെപ്പഴോ പഠിച്ചസ്കൂൾ ബാത്ത് റൂമിൽ തെറികൾ വായിച്ച് വളർന്നവരുടെ പ്രതീകമായി അയാൾ എന്നും നിലകൊണ്ടു. ഏതോക്കെയോ വാട്സാപ്പ് ഗ്രൂപ്പിൽ അയാളെ ആരൊക്കെയോ ചേർത്തു. അയാൾക്ക് ഹോട്ടൽ ജോലിയാണെന്ന് തിരിച്ചറിഞ്ഞതിനാൽ സമ്പന്നരുടെ പൊങ്ങച്ചഗ്രൂപ്പായ, പൊങ്ങച്ചം വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും അയാളെ പുറത്താക്കി.
മൂക്കിൽ നിന്നും രണ്ട് രോമങ്ങൾ പിഴുതെറിഞ്ഞ് അയാൾ വിശാലമായ ലോകത്തേക്കിറങ്ങി. ചുറ്റും നടക്കുന്നതും, കാഴ്ചകൾ മടുപ്പിക്കുന്നതുമായ വർത്തമാനകാല രാഷ്ട്രീയ പരിസരം വീക്ഷിച്ചാലറിയാം. ഏകാധിപതികൾ തുലയുമ്പോൾ പുതിയ ഏകാധിപതികൾ ഉണ്ടാകുന്ന കാഴ്ചകൾ. പ്രകൃതി നിരീക്ഷണവും, പക്ഷി നിരീക്ഷണവും തീരെ വശമില്ലാത്ത വാട്സാപ്പ് മുതലാളിമാർ പൊങ്ങച്ചത്തിൽ പൊതിഞ്ഞ പെർഫ്യൂമിനുള്ളിൽ ജീവിക്കുന്ന കാഴ്ചകൾ ചുറ്റും.
റഷ്യയിലെ സാർ ചക്രവർത്തിമാരുംജപ്പാനിലെ മാഞ്ചൂ രാജവംശവും
ഗ്രീക്ക്, റോമൻ, അധിനിവേശങ്ങളും.
ഇൻക, മയ, സംസകാരങ്ങളും, മെസപ്പൊട്ടേമിയൻ, അസീറിയൻ, കാൽഡിയൻ ,സംസ്കാരങ്ങളും, മാറിയതറിയാത്ത കുറേ മൂഞ്ചിയ വ്യവഹാരങ്ങളുടെ പുറകേ പോകുന്ന ചില കേമൻമ്മാരുടെ കഥയും കാലം കണ്ടതാണ്.
ലേകം കീഴടക്കാനിറങ്ങിയ അലക്സാണ്ടറും
ഒടുവിൽ സ്വയം മടങ്ങിയ വാർത്തയറിയാത്തവർ. ഒടുവിൽ രണ്ടാം ലോകയുദ്ധത്തിൽ ആത്മഹത്യ ചെയ്ത ഹിറ്റ്ലറും, നാട്ടുകാര് തൂക്കിക്കൊന്ന മുമ്പോളിനിയുടെ കഥയും പുതിയ പാഠങ്ങളായി, നമ്മെത്തുറിച്ചു നോക്കുമ്പോൾ,
നെഹ്റു പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നു.
“ജനാധിപത്യം
സഹിഷ്ണുതയാണ്
തന്നോടു യോജിക്കുന്നവരോടും
വിയോജിക്കുന്നവരോടുമുള്ള
സഹിഷ്ണുത “
ജീവിതം പഠിപ്പിച്ച കരിപുരണ്ട
അടുപ്പുകൾ തൻ്റെ ചിന്തകളെ കരിപിടിപ്പിച്ചില്ല. പയ്യയായ മനുഷ്യർക്കിടയിൽ ജീവിച്ചു കൊണ്ടിരിക്കുന്നവർക്കറിയാം, യഥാർത്യ ജീവിതത്തിൻ്റെ യാഥാർത്യങ്ങൾ.
ജീവിതം പലതും പഠിപ്പിക്കും, പലരും ബന്ധുക്കളാകും പലരും ശത്രുക്കളുമാകും. ഇതിനിടയിലും നിലപാടുകളിൽ നന്മയുള്ളവരെ കാലം കരുതി വെക്കും.
മറ്റുള്ളവർക്കായ്. പണക്കൊഴുപ്പിൻ്റെ ആർഭാടലോകത്ത് വിലസുന്നവരുടെ ലോകം ചിലപ്പോൾ എത്രയോ ചെറുതാകാം, അന്ധമായ രാഷ്ട്രിയ പ്രേമം പോലെ ചിലരിൽ മാത്രം ചുരുങ്ങുന്ന വ്യവസ്ഥാപിത മൂരാച്ചികളായി മരിയ്ക്കാതിരിക്കാം. ചിന്തകൾ കാടുകയറി കൊണ്ടിരിക്കെ അയാൾ തൻ്റെ ചുവരിൽ ഇങ്ങനെ കുറിച്ചു.
“അസഹിഷ്ണുതയുടെ കാലത്ത്
മിണ്ടാതിരുന്നാൽ ഭീരുവായി മരിച്ചതിൻ്റെ കുറ്റം നിന്നിൽ ചാർത്തപ്പെടും
നിൻ്റെ നിലപാടുകളിൽ വെള്ളം ചേർത്തവർക്കിടയിലാണ് നിൻ്റെ സ്ഥാനം
ഇത് തോറ്റവരുടെ രാജ്യമല്ല.
തോക്കാൻ മനസില്ലാത്തവരുടെ രാജ്യം.
ജാഗ്രതെ….. “
…………..
വ്യക്തിപരമായി ഈ ഹോട്ടൽ ജീവനക്കാരനെ ഞാനറിയും. ഒരിയ്ക്കൽ അയാളുടെ കഥ കേൾക്കാനിടയായി. തിരസ്ക്കരിക്കപ്പെട്ട ഇടങ്ങളിൽ നിന്നും സ്വയം ഉയർത്തെഴുന്നേറ്റ അയാൾ ഇന്ന് ഒരു മനുഷ്യ സ്നേഹിയായ ഹോട്ടൽ ഉടമ കൂടിയാണ്. അയാൾ സൃഷ്ടിച്ച ചിന്തകൾ എന്നെയും ഏറെ സ്പർശിച്ചിരിക്കുന്നത് പറയാതിരിക്കാൻ തരമില്ല.