രചന : നിഷാ പായിപ്പാട്✍️

ഒരുമനുഷ്യജീവിതത്തിൽ മനുഷ്യ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നശക്തമായഅടിത്തറയായി രൂപപ്പെടേണ്ട ഒന്നാണ് “പരസ്പര വിശ്വാസം ” ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് വളരെ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയുള്ള തിരിച്ചറിവും ഒരു വിശ്വാസവുംകൂടിയാണ് “പരസ്പര വിശ്വാസം ” ഇതു രണ്ടു വ്യക്തികളിലായും അങ്ങോട്ടു മിങ്ങോട്ടും ഉണ്ടാകേണ്ടതുമാണ്…


എന്നാൽ ഈ വിശ്വാസങ്ങൾ ആകെതകിടം മറിയുന്നത് “തെറ്റിദ്ധാരണ തെറ്റിദ്ധരിക്കപ്പെടുക ” മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് ഒരു വ്യക്തിയെപൂർണമായും മനസ്സിലാക്കാതെ തന്റെ സഹൃദയനോട് ,സഹൃദയയോട് , ഭാര്യയോട്, മക്കളോട് കാര്യങ്ങളുടെ യാഥാർത്ഥ്യം ശരിയായ രീതിയിൽ മനസ്സിലാക്കാതെ മുൻവിധിയോടെകാണുക. മുൻവിധിയോടെകാര്യങ്ങളെകാണുന്നവ്യക്തി അയാൾ എന്താണ് തന്നോടൊപ്പം സഹകരിച്ച വ്യക്തി ഉദ്ദേശിച്ചത് എന്ന് ഒന്ന് ചോദിച്ച് യാഥാർത്ഥ്യം മനസ്സിലാക്കാതെയിരിക്കുക.


ഇങ്ങനെയൊക്കെയുള്ള സന്ദർഭത്തിൽ പലപ്പോഴും പലസൗഹൃദങ്ങൾക്കിടയിലും ഭാര്യ ,ഭർതൃ , മക്കൾ ബന്ധത്തിൽ പോലും “തെറ്റിദ്ധാരണ ” ഒരു വില്ലനായി മാറുന്നു.
നാം അറിയുന്ന നാം മനസ്സിലാക്കുന്ന വ്യക്തിയുടെ ,വ്യക്തികളുടെ സ്വഭാവവിശേഷങ്ങൾ വ്യക്തിപ്രഭ തിരിച്ചറിയാതെ അവരുടെ ഭാഗത്തെ ന്യായങ്ങൾ, വാദങ്ങൾ , ശരികൾ അത് ചോദിച്ച് അറിയുകപോലും ചെയ്യാതെ മനസ്സിന്റെ ഉള്ളിൽ തലച്ചോറിന്റെ ഉള്ളിൽ സ്വയംമെനഞ്ഞെടുക്കുന്ന പല വിചാരങ്ങളും ചിന്തകളും നാംനമ്മുക്കായി ഒരുക്കുന്ന ഒരു മതിൽക്കെട്ടാണെന്ന് തിരിച്ചറിയാൻ വൈകുന്നിടത്ത് പല നല്ല ബന്ധങ്ങളും അകന്നു പോയിട്ടുണ്ടാവും.


ഒരു കൂടികാഴ്ചയിലോ ഒരു ഫോൺകോളിലോഒക്കെ തീരേണ്ടവിഷയങ്ങൾ പലപ്പോഴും തെറ്റിദ്ധാരണകളായി മാറുകയാണ് നല്ല ബന്ധങ്ങൾ മുറിഞ്ഞുവീഴുകയാണ്. ചിലപ്പോൾ ചിലചരടുവഴികളും അസൂയ പൂണ്ട ചില മനസ്സുകളുടെ കുതന്ത്രങ്ങളും
ഒക്കെനല്ലബന്ധങ്ങളുടെ അകലിച്ചക്ക് , വേർപിരിയലിന് കാരണമാകുന്നു.


ഇതിൽ അസ്വസ്ഥപ്പെടുന്നത് ഒരാൾ മാത്രമായിരിക്കും തെറ്റിധാരണക്ക് ആരോപണത്തിന് വിധേയനാക്കപ്പെട്ട വ്യക്തിനല്ല രീതിയിൽ തന്റെ ബന്ധത്തെ നിലനിർത്തികൊണ്ടുപോകണമെന്ന് ആഗ്രഹിച്ച ആൾ ആരാണോ അയാൾ മാത്രം ദു:ഖിക്കുകയുംചെയ്യും നാളുകൾ പിന്നിട്ടു കഴിഞ്ഞാലും ഓർമ്മയിൽ അതൊരു മുറിപ്പാടായിരിക്കുകയും ചെയ്യും എന്നതും
ഒരു സത്യം?

By ivayana