ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഓരോ പ്രവാസിയുടെയും മനസ്സിന്റെ വേദന അറിയണമെങ്കിൽ അതൊരു പ്രവാസിക്ക് മാത്രമേ മനസ്സിലാവൂ (മനുഷ്യരായ ചുരുക്കം ചിലർക്കും മനസ്സിലാവും )👍👍👍
(അപ്പോൾ ചിലർ ചോദിക്കും പോയതെന്തിനാണെന്നു സംഭവിച്ചു പോകുന്നതാണ് )

ഇന്ന്‌ ഇന്ത്യയിൽ പോലും ചില സ്ഥലങ്ങളിൽ നിന്ന് സ്വന്തം വീട്ടിൽ എത്തിച്ചേരാൻ കഴിയാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത വാർത്ത നമ്മൾ കണ്ടിരുന്നു 🌀

അപ്പോൾ വിദേശത്തുള്ള ജനങ്ങൾക്ക് ജന്മനാട്ടിൽ പട്ടിണി കിടന്നോ അസുഖം വന്നോ മരിച്ചാലും വേണ്ടില്ല അവിടെ എത്തിച്ചേരണം എന്നാണ് ആഗ്രഹം 💔💔

ഇവിടെ (ഗൾഫ് രാജ്യങ്ങളിൽ )രോഗം അതിവേഗം പടരുകയാണ് മാസങ്ങളായി ചില പ്രദേശങ്ങൾ കംപ്ലീറ്റ് lockdown ആണ് ഭക്ഷണം മരുന്നുകൾ കൂടാതെ ഇവരെ ആശ്രയിച്ചു നാട്ടിൽ കഴിയുന്ന ആളുകൾ ഇതൊക്കെ പ്രവാസിക്ക് വേദനയാണ്💌💌

അസുഖം പിടിപെട്ടാൽ തീർന്നു കഥ നമ്മൾ കേൾക്കുന്നതും വായിക്കുന്നതും പോലെ ഒന്നുമല്ല സത്യാവസ്ഥ ഒരു പരിഗണനയും ഇല്ല പ്രസംഗമൊക്കെ മുറക്ക് നടക്കും ഇവിടങ്ങളിലെ ക്യാമ്പുകളിൽ അവർ അനുഭവിക്കുന്ന കഷ്ടതകൾ പുതപ്പില്ല വെള്ളമില്ല ആഹാരമില്ല ആശ്വസിക്കാൻ ഒന്നുമില്ല അറിയാതെ ദൈവത്തെ വിളിച്ചുപോകും ഓരോ അനുഭവങ്ങൾ കേൾക്കുമ്പോൾ
ആർക്കും ഇങ്ങനെ ഒരു ഗതിവരരുത്
കൂടാതെ ഇവിടെ ഫ്ലാറ്റുകളിൽ ജനങ്ങൾ തിങ്ങിപാർക്കുന്നു 🏥

7പേരും അതിലധികവും അടങ്ങുന്ന ആളുകൾ ഒരുമുറിയിൽ ഒരു
ഫ്ളാറ്റിൽ 35ലധികം ആളുകൾ എല്ലാവര്ക്കും കൂടി 2ടോയ്ലറ്റ് ഇതിനേക്കാൾ പരിതാപകരമായി ജീവിക്കുന്നവരും ഉണ്ട്

ഓർത്തുനോക്കൂ ഈ ജീവിതം
(ഇവരിൽ ചിലർക്കൊക്കെ നാട്ടിൽ നല്ല വീടും സൗകര്യവും ഉള്ളവരും ആണ് )ചിലർക്ക് ഇതൊക്കെ ഇന്നും സ്വപ്നമായി അവശേഷിക്കുന്നു 🍁
വളരെ പരിചയമുള്ളവരും സ്വന്തം നാട്ടുകാരുമൊക്കെ മരണം പൂകി അകലുമ്പോൾ വല്ലാതെ മനസ്സ് പിടയും അവരുടെ കുടുമ്പത്തെ ഓർതത്‌

ചിലർ ജോലിക്ക് പോകുന്നവരാണ് ഇവിടെ ഒരാൾക്ക് രോഗംവന്നാൽ പോരെ തീർന്നില്ലേ ?
ഇവിടെ കർഫ്യു നിലനിൽക്കുന്നു എന്നാലും കമ്പനികളൊക്കെയും തുറന്ന് പ്രവർത്തിക്കുന്നു പാവം തൊഴിലാളികൾ ജോലിക്കുപോകാൻ നിർബന്ധിതരാവുന്നു സാധാരണ പോകുന്നതിലും ഇരട്ടി ആളുകളെ വണ്ടിയിൽ കുത്തിനിറച്ചു മാസ്ക്കും മറ്റ് യാതൊരു മുൻകരുതലും ഇല്ലാതെയാണ് പോകുന്നത്
ഇന്ത്യക്കാരാണ് കൂടുതലും രോഗികളാവുന്നതു കാരണം അവരാണ് കൂടുതൽ
സ്വദേശികൾക്ക് ഇപ്പോൾ ഇന്ത്യക്കാരോട്(വിദേശീയരോട് ) വെറുപ്പാണ്

ഞങ്ങളോട് അവർപറയുന്നു നിങ്ങളെ ചികിൽസിക്കാൻ ഞങ്ങളുടെ പണം എടുത്താൽ ഞങ്ങൾ ആരോട് ചോദിക്കും?
അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ നാട്ടിൽ പോകു എന്ന്

അവർക്കറിയില്ലല്ലോ ഞങ്ങൾക്ക് അവിടെയും എത്താൻ പറ്റില്ല എന്ന് എത്തിയാലോ സ്വന്തം വീട്ടിൽ കയറ്റില്ല എന്ന് (ഉദാഹരണങ്ങൾ എത്രയാണ് )
പ്രവാസിക്ക് എവിടെയും യാതൊരു വിലയുമില്ല ( പണത്തിനും സ്വത്തിനും വിലയുണ്ട്‌ കേട്ടോ ) കോവിഡ് വന്ന് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ച കൂടെ ഇതും പഠിപ്പിച്ചു 💌💌

പിന്നെ നമ്മുടെ നാടിന്റെയും അവസ്ഥ വിഷമത്തിലാണ് ഈ ജനങ്ങളെല്ലാം ഒന്നിച്ചു കേരളത്തിലെത്തിയാൽ അവരിൽ പലരും രോഗികളും നിരീക്ഷണത്തിൽ കഴിയേണ്ടവരും ആകുമ്പോൾ നമ്മുടെ ഭരണാധികാരികളും വിഷമിക്കും അതേതു പാർട്ടി ഭരിച്ചാലും നേരിടാൻ ബുദ്ധിമുട്ടും വെറുതെ കുറ്റം മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ 👍

അതുകൊണ്ടു അവിടെയുള്ളവരും മറ്റിടങ്ങളിൽ നിന്ന് എത്തിപെട്ടവരും കഴിയുന്നതും സ്വയം തിരിച്ചറിഞ് വ്യാപനം തടയാൻ വേണ്ടുന്ന മുൻകരുതലുകൾ എടുക്കണം ഇല്ലെങ്കിൽ നമ്മുടെ കൊച്ചുകേരളം അതിന് താങ്ങാൻ വയ്യാതായാൽ തളർന്നുപോകും കൂടെ മഴയും അനുബന്ധ പ്രശ്നങ്ങളും പിന്നാലെയുണ്ട് എല്ലാവര്ക്കും എല്ലാം നേരിടാനും അതിജീവിക്കുവാനും കരുത്തുണ്ടാകട്ടെ 💪💪💪

അവസാനം ഒരുവാക്കുണ്ട് വിധി എന്ന വാക്ക് 💌💌💌💌💔
വരുംപോലെ വരട്ടെ
അല്ലാതെന്ത് പറയാൻ അല്ലേ ??

By ivayana