രചന : അസ്‌ക്കർ അരീച്ചോല.✍️

മേഘപാളികൾക്കിടയിൽ ഒരു നിമിഷാർദ്ധബിന്ദുവിൽ അല്ലാഹുവിനെ കണ്ട നടത്തക്കാരാ.. ആത്മീയത ഒരു ചെറിയ മീനല്ല..”!
നഗ്ന നേത്രങ്ങൾ കൊണ്ട് അല്ലാഹുവിന്റെ ആ പരമ പ്രകാശത്തെ ദർശനം കൊണ്ട ❤️മൂസ(അ)നബി(മോശ പ്രവാചകൻ)❤️മിന്റെ ചരിത്രം താങ്കൾക്ക് അറിയുമോ… “!??
ആ ദർശനത്തിന്റെ ഒരുപാട് ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ കണ്ണിലേക്കു തന്റെ ഒരു കണ്ണ് തുറന്ന് പിടിച്ചു നോക്കാൻ ശ്രമിച്ച പ്രിയ പത്നി സഫൂറ(അ)ബീവിയുടെ കണ്ണിന് സംഭവിച്ച അവസ്ഥ താങ്കൾക്ക് അറിയുമോ..”!!?
താങ്കൾ ആരെയാണ് ഈ കബളിപ്പിക്കുന്നത്..”!??
മാടംമ്പള്ളിയിലെ ശ്രീദേവിയല്ല… നകുലന്റെ അല്ലിയാണ് യഥാർത്ഥ മനോരോഗി എന്ന് തിരിച്ചറിയാൻ നാം ഇനിയും വൈകിക്കൂടാ.. “!
മാഷേ.. നമ്മൾ എന്തിനും, ഏതിനും മീതെ മാനവികതയുടെ പൂർണ്ണതയിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ മലയാളികളാല്ലേ.. ❤️🌹
നമ്മളോട് ഇനിയും ഈ കളി വേണോ..??
നടത്തക്കാരാ.. ആത്മീയത ഒരു ചെറിയ മീനല്ല..”!
താങ്കൾക്ക് പ്രപഞ്ചത്തെ കുറിച്ചോ, ഈ ഭൂമിയെയും അതിന്റെ വ്യത്യസ്ഥ പ്രകൃതികളിലെ വിഭിന്നങ്ങളായ ഋതുഭേദങ്ങളെയും കുറിച്ചൊന്നും അധികം അറിയില്ല എന്ന് തോന്നുന്നു. “!
ഞങ്ങൾ പാവങ്ങൾ പ്രകൃതിയുടെ ചില പ്രദേശങ്ങളിലെ ലാളനയും, അധിക മേഖലകളിലെ ക്ഷോഭവും കാരണം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഹരിതാഭയിൽ നിന്ന് പോയ താങ്കളുടെ ശരീരവും, മനസും പ്രകടിപ്പിക്കുന്ന അസ്വസ്ഥതകളും, അതുമൂലമുണ്ടാവുന്ന മാനസിക ജല്പനങ്ങളും ഇനിയെത്ര കേൾക്കേണ്ടിയും, കാണേണ്ടിയും വരും..”!
NB:ഉഷ്ണമേഖല പ്രദേശങ്ങളിലെ രാത്രി കാലങ്ങളിൽ കൃത്രിമമായി ശീതീകരിച്ച സുഖശീതളിമയിൽ തടവലും, ധാരകോരലുമൊക്കെയായി ശേഷമുള്ള അഗാധ നിദ്രയും, പകൽ നേരത്തെ ചുട്ടുപൊള്ളുന്ന പൊരിമണലിലെ കത്തിയാളുന്ന സൂര്യന് ചുവടെയുള്ള നടത്തവും താങ്കളിലെ നകുലന്റെ അല്ലിയെ ഇനിയും പുറത്തുചാടിക്കും..
പാവം എന്നെപ്പോലെയുള്ള അറിവില്ലാത്ത സാധാരണ മനുഷ്യർ (ജീവിതത്തിൽ അറിഞ്ഞോ, അറിയാതെയോ ഭവിച്ചു പോയ ഭൗതിക ആർത്തിയിൽ ഒരുഗതിയും, പരഗതിയും പിടിക്കാത്തവരെന്ന് സ്വയം വിലപിച്ച് സ്വന്തം സൃഷ്ടികൾക്ക് ഭൗതിക സുഖങ്ങൾ നൽകാൻ അവസരം പാർത്തിരിക്കുന്ന ദൈവത്തിന്റെ മുന്നിൽ കരയുന്നവർ) മാടംമ്പള്ളിയിലെ ശ്രീദേവിയാണെന്ന് വിശ്വസിക്കും..സംശയമില്ല..”!
താങ്കൾ നടന്ന് തീർത്ഥാടനത്തിന് പോകുന്നതിന് മുൻപേ ദൈവീകമായ മഹാ വിശുദ്ധ ഗ്രന്ഥാങ്ങളൊന്നും വായിച്ചിട്ടില്ലെങ്കിലും പച്ച മലയാളത്തിൽ മലയാളം അറിയാവുന്ന അടിസ്ഥാന വിദ്യാഭ്യാസമുള്ള എന്നെപ്പോലുള്ള ഏതൊരാൾക്കും വായിക്കാൻ കഴിയുന്ന എസ് കെ പൊറ്റകാടിന്റെ യാത്ര വിവരണങ്ങൾ എങ്കിലും ഒന്ന് വായിക്കേണ്ടിയിരുന്നു.. കഷ്ടം..”!

സാമൂഹിക ജീവി എന്ന നിലയിൽ.. മറ്റെന്തിനെയും പോലെ തന്നെ വിഭിന്നമെങ്കിലും, വ്യത്യാസങ്ങളില്ലാത്ത ഈ പ്രകൃതിയിലെ ഒരു സൃഷ്ടി എന്ന നിലയിൽ പ്രകൃതിയുടെ നൈസർഗിക ഭവങ്ങൾക്കും, അതിന്റെ സ്വാഭാവികമായ ചലനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്ന ചില വിപരീതാത്മകമായ കോപ്രായങ്ങൾ ഒന്നും കണ്ടില്ലെന്നും, അറിഞ്ഞില്ലെന്നും നടിച്ചിരിക്കാനാവുന്നില്ല.. “!
ആത്മീയത..!
അത് ബാഹ്യമായ എല്ലാ കേവലമായ മത പൗരോഹിത്യ വിജ്ഞാനങ്ങൾക്കും, അത് ഊന്നൽ നൽകുന്ന ഭൗതികമായ ഉപജീവന പരതയ്ക്കും അപ്പുറം മതാതീതമായ അതിർവരമ്പുകളെ ഇല്ലാതാക്കി നിർവിഗ്നം മനുഷ്യാത്മാവുകളിലേക്ക് ഒഴുകി എത്താൻ സാധിക്കുന്ന തികച്ചും ദിവ്യവും, മാനവികവുമായ ഒന്നാണ്..”!
ആത്മജ്ഞാനസിദ്ധി എന്നത് ആത്മജ്ഞാനം സിദ്ധിച്ച മഹാഗുരുക്കന്മാരിൽ നിന്നുള്ള ഒരു ഗുരു കടക്ഷമാണ്.. “!
മഹോന്നതമായ ദൈവീക കൃപയാണത്..”!
ശരിയായ അറിവിനുവേണ്ടിയുള്ള അഥമ്യമായ അനേഷണങ്ങൾക്കൊടുവിൽ സന്ദേഹികളായ ആത്മാന്വേഷികളിലേക്ക് നിറ സാഫല്യമായി വരുന്ന ഗുരുസ്പർശമാണത്.
അതായത് ആത്മാവുകളിൽ നിന്ന് പരമാത്മാവിലേക്കുള്ള സംലയന പാതയുടെ കവാടം.”!
ഞാനൊരു മുസ്ലിം സമൂഹത്തിലാണ് ജനിച്ചതെങ്കിലും ഇസ്ലാമിനെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ ഒരു യഥാർത്ഥ മുസൽമാൻ എന്ന് പറയണമെങ്കിൽ,വിശുദ്ധ ഖുർആനും, തിരു ചര്യകളും അനുസരിച്ചുകൊണ്ടും, പൂർണ്ണമായും ഉൾക്കൊണ്ട്‌ ജീവിക്കാൻ ശ്രമിച്ചുകൊണ്ടും ഇസ്ലാമിന്റെ യഥാർത്ഥ അനുയായി തീരുക എന്നത് ഇനിയും സാധ്യമാവാത്ത ഒന്നാണെന്നു തിരിച്ചറിയുന്ന ഒരാളാണ് ഞാൻ. “!
കാഴ്ചകളിലും,അതിന്റെ മനോഭാവങ്ങളിലും ഇപ്പോഴും ഒരുപാട് ന്യുനതകൾ ഉള്ള ഞാൻ എങ്ങിനെയാണ് ആ പുണ്യ റസൂലിന്റെ അനുയായി ആവുന്നത്..”!
ആഗ്രഹം മാത്രം പോരല്ലോ.. ദേഹ,മനോച്ഛകളെയും അത് പ്രേരിപ്പിക്കുന്ന ആർത്തികളെയും അടക്കി അതാവണമല്ലോ,”!
ഒരു മുസ്ലിം എന്ന സമ്പൂർണതയിലേക്ക് ഇനിയുമൊരുപാട് കടമ്പകളും, അനിവാര്യ ബാധ്യതകളും ഈ പ്രപഞ്ചത്തോടും, അതിന്റെ പ്രകൃതിപരിസരങ്ങളോടും,, സ്വന്തം കുടുമ്പത്തോടും, സമൂഹത്തോടും #വ്യക്തിപരമായി നിറവേറ്റണ്ടതായിട്ടുണ്ട്.. “!
ഇനി അതൊക്കെ നിറവേറ്റി മുസ്ലിം എന്ന നാമത്തിന് അർഹനായാൽ തന്നെ ഏതൊരു മനുഷ്യനും ആ ദിവ്യ ശക്തിയോടുള്ള സർവ്വ സമർപ്പണം കൊണ്ട് എത്തിപ്പെടാൻ സാധിക്കുന്ന, (രൂപം കൊണ്ട് മനുഷ്യ ജന്മമെടുത്ത ഏതൊരാളിലും ആ സാധ്യത നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്)മുഹ്മിൻ, മുഹ്സിൻ, ഇൻസാൻ,ഇൻസാനുൽ കാമിൽ എന്നീ പവിത്രവും, ഉന്നതവുമായ അവസ്ഥാന്തരങ്ങളിലേക്ക് എത്തിപ്പെടാൻ ജന്മ സാഫല്യത്തെ ഓർത്തുള്ള അതിയായ ആഗ്രഹമുണ്ട്.. പക്ഷേ ആ പരമമായ യഥാർത്ഥ സത്യത്തിലേക്ക് എത്തിപ്പെടാൻ ആവില്ല എന്ന ആകുലതയും കൂടെയുണ്ട്..”!
സൗദി അറേബ്യയിൽ വന്നിട്ട് മനുഷ്യ ജന്മത്തിലെ നീണ്ട ഏഴു വർഷങ്ങളോളം ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ വിജനമായ പ്രദേശത്ത് കൃഷിപ്പണി ചെയ്തും, ആടിനെയും, ഒട്ടകങ്ങളെയും മേച്ച് നടന്നിട്ടുണ്ട്.. “!
കത്തിയാളുന്ന ചെമ്പടുപ്പിനു ചാരി നിൽക്കുന്ന പോലുള്ള ചൂടിൽ മണിക്കൂറുകളോളം സിമന്റ് ചാക്കുകൾ വിൽക്കുന്ന റോഡരുകിലെ ട്രൈലറിൽ ചരക്കിറക്ക ജോലി ചെയ്തിട്ടുണ്ട്.
അത് പണി സൈറ്റുകളിലേക്ക് ചെറിയ പിക്കപ്പിൽ കൊണ്ടുപോയി ആറും,എഴും നിലകളുടെ ഏറ്റവും ഉച്ചിയിലേക്ക് ചുമന്നു കയറ്റിയിട്ടുണ്ട്..”!
ഒരു മേൽക്കൂര പോലുമില്ലാത്ത, കാറ്റ് കടന്നെത്താത്ത ചുറ്റിനും ആകാശം മുട്ടെ മതിൽ കെട്ടിയ പാചകഗ്യാസ് സ്റ്റേഷനിൽ ഓരോ ദിവസവും പതിനാറ് മണിക്കൂർ ജോലി ചെയ്തിട്ടുണ്ട്..”!
അപ്പോഴൊക്കെ ഉള്ളിലും, പുറത്തും അനുഭവിക്കുന്ന മരുഭൂമിയുടെ ഒരു വന്യമായ സംഗീതമുണ്ട്.. മരുപ്രകൃതിയുടെ നരക തീക്ഷണമായ കൊടും കഠിന ഭാവങ്ങളുണ്ട്..”!
ഇല്ലായ്മ, കടം,പലിശ,മാനാഭിമാനം, അതിലേറെ ഉള്ളിലെ ദുരഭിമാനം..ധന മോഹത്താലുള്ള ആർത്തി,.. Etc..”!
അന്നൊക്കെ ശരീരികമായും, മാനസികമായും ആകെ മൊത്തത്തിൽ മെന കെടുമ്പോൾ നരകതുല്യമായ വേനലിന്റെ ആകാശങ്ങളിൽ എനിക്ക് എന്റെ ഭൗതിക ദൈവത്തെ ദർശിക്കാൻ കഴിയുമായിരുന്നു.. എന്റെ പ്രണയിനിയെ.. പ്രിയപ്പെട്ടവരെ.. എന്റെ ഗ്രാമത്തിന്റെ നിഷ്‌ക്കളങ്കതയെ, അതിന്റെ പ്രകൃതി നൈർമല്ല്യങ്ങളെ.. അങ്ങനെ, അങ്ങനെ ഗ്രഹാതുരമായ എന്തും..”!
അന്ന് ഞാൻ എന്റെ ഉള്ളിലെ അടങ്ങാത്ത പധാർത്ഥമോഹങ്ങൾ കൊണ്ട് ഗ്രീഷ്മത്തിലെ ആകാശങ്ങളിൽ ദൈവത്തെ കണ്ടു.. എന്റെ നാട്ടുകാരും, വീട്ടുകാരും ഇന്നുവരെ കാണാത്ത കോടീശ്വരനാവാൻ വേണ്ടി..,ഇനി ഞാനല്ലാതെ മറ്റൊരാളെയും കോടീശ്വരനാക്കാതിരിക്കാൻ വേണ്ടി മേഘപാളികളിൽ, അതിനുള്ളിൽ ഓരോ ദിവസവും വ്യക്തതയോടെ എനിക്ക് മാത്രം കാണാൻ കഴിയുന്ന എന്റെ ദൈവത്തോട് ഞാൻ യാചിച്ചു.. കരഞ്ഞു.. ഞാൻ നശ്വരതയുടെ അടിമയായി വിനയപുരസ്‌കരം ഭൗതികതയ്ക്ക് മുന്നിൽ സർവ്വം സമർപ്പിച്ചുകൊണ്ട് നമസ്കരിച്ചു..😂😂😂
മാനവികതയെ നിങ്ങൾക്ക് ആത്മ സംമ്പന്ധികളായ സർവ്വതിനെയും മനപ്പൂർവം മറച്ചു വെച്ചുകൊണ്ടും, ശരിയായ ദൈവീക പാതയിലേക്കുള്ള വ്യത്യസ്ഥ വഴികൾ തടഞ്ഞുകൊണ്ടും തികച്ചും ഭൗതികമായ ശാരീരിക, മാനസിക പരതയിലെ ഇടുങ്ങിയ, എന്തിനും, ഏതിനും (സ്നേഹത്തിന് പോലും)പരിമിതികൾ കൽപ്പിക്കപ്പെട്ടിട്ടുള്ള കേവലം അനുഷ്ഠാന കർമ്മ പരതയിലുള്ള ആചാരങ്ങൾക്ക് മാത്രം പരിഗണന കൊടുക്കുകയും അതിലേക്ക് നിർബന്ധപൂർവ്വം ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന #പൗരോഹിത്യ മതങ്ങളിൽ തിരഞ്ഞാൽ ഒരിക്കലും കണ്ടെത്താനാവില്ല..”! എന്ന് മാത്രമല്ല നിങ്ങൾക്ക് ഈ ഭൂമിയിൽ അനുവദിക്കപ്പെട്ട സമയവും, ജന്മം തന്നെയും വൃഥാവിലാവുകയും ചെയ്യും എന്നതിൽ യാതൊരു സംശയവും വേണ്ട.
(എന്ന് പറഞ്ഞാൽ ഭൗതിക ജീവിതം ത്യജിച്ചുകൊണ്ട് നേരിട്ടൊരു ആത്മീയ ജീവിതം സാധ്യമാകും എന്നല്ല ഇവിടെ വിവക്ഷ)
ആത്മീയതയെയും, മാനവികതയെയും നിങ്ങൾക്ക് കണ്ടെത്തണമെങ്കിൽ മാതാതീതമായി മനുഷ്യനെ, പ്രപഞ്ചത്തെ കാണാൻ സാധിക്കുന്ന യഥാർത്ഥ മത വിശ്വാസികളായ (ഏത് മതത്തിൽ പെട്ടവരും) ആത്മജ്ഞാനം സിദ്ധിച്ച, അല്ലെങ്കിൽ അതിന്റെ ആന്തരിക സുഖം അനുഭവിക്കാൻ കഴിയുന്ന മഹാ സാഥ്വിക ജന്മങ്ങളിലൂടെ മാത്രമേ സാധ്യമാവൂ..!
( കാൾമാർക്സിന് ഹെഗൽസ് എന്നൊരു ആത്മീയ ഗുരു ഉണ്ടായിരുന്നു).
അപ്പോ പറഞ്ഞു വന്നത്..
സ്വാഭാവികമായും മനുഷ്യ ശരീരത്തിൽ ഉണ്ടാവുന്ന നിസാരമായ ജലദോഷം പിടിപെട്ട് പനിച്ചാൽ അതുവരെ നമുക്ക് ചുറ്റുമുണ്ടായിരുന്ന പ്രകൃതിയുടെ പരിസരം ആകെ മൊത്തത്തിൽ തകിടം മറിഞ്ഞതായി തോന്നാറില്ലേ.. “!?
സത്യത്തിൽ പ്രകൃതിയും, പരിസരവും ഒരു മാറ്റാവുമില്ലാതെ അവിടെ തന്നെ സാധാരണ പോലെയോ, അല്ലെങ്കിൽ സാധാരണയിലും മനോഹരമായോ തുടരുന്നുണ്ട്. “!
മാറ്റം വന്നത് നമ്മുടെ ശരീരത്തിനും മനസ്സിനുമാണ്..”!
നടത്തക്കാരാ.. ആത്മീയത ഒരു ചെറിയ മീനല്ല..”!
താങ്കൾക്ക് പ്രപഞ്ചത്തെ കുറിച്ചോ, ഈ ഭൂമിയെയും അതിന്റെ വ്യത്യസ്ഥ പ്രകൃതികളിലെ വിഭിന്നങ്ങളായ ഋതുഭേദങ്ങളെയും കുറിച്ചൊന്നും അധികം അറിയില്ല എന്ന് തോന്നുന്നു. “!
ഞങ്ങൾ പാവങ്ങൾ പ്രകൃതിയുടെ ചില പ്രദേശങ്ങളിലെ ലാളനയും, അധിക മേഖലകളിലെ ക്ഷോഭവും കാരണം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഹരിതാഭയിൽ നിന്ന് പോയ താങ്കളുടെ ശരീരവും, മനസും പ്രകടിപ്പിക്കുന്ന അസ്വസ്ഥതകളും, അതുമൂലമുണ്ടാവുന്ന മാനസിക ജല്പനങ്ങളും ഇനിയെത്ര കേൾക്കേണ്ടിയും, കാണേണ്ടിയും വരും..”!
NB:ഉഷ്ണമേഖല പ്രദേശങ്ങളിലെ രാത്രി കാലങ്ങളിൽ കൃത്രിമമായി ശീതീകരിച്ച സുഖശീതളിമയിൽ തടവലും, ധാരകോരലുമൊക്കെയായി ശേഷമുള്ള അഗാധ നിദ്രയും, പകൽ നേരത്തെ ചുട്ടുപൊള്ളുന്ന പൊരിമണലിലെ കത്തിയാളുന്ന സൂര്യന് ചുവടെയുള്ള നടത്തവും താങ്കളിലെ മാടംപള്ളിയെ ഇനിയും പുറത്തുചാടിക്കും.. സംശയമില്ല..”!
താങ്കൾ നടന്ന് തീർത്ഥാടനത്തിന് പോകുന്നതിന് മുൻപേ ദൈവീകമായ മഹാ വിശുദ്ധ ഗ്രന്ഥാങ്ങളൊന്നും വായിച്ചിട്ടില്ലെങ്കിലും പച്ച മലയാളത്തിൽ മലയാളം അറിയാവുന്ന അടിസ്ഥാന വിദ്യാഭ്യാസമുള്ള എന്നെപ്പോലുള്ള ഏതൊരാൾക്കും വായിക്കാൻ കഴിയുന്ന എസ് കെ പൊറ്റകാടിന്റെ യാത്ര വിവരണങ്ങൾ എങ്കിലും ഒന്ന് വായിക്കേണ്ടിയിരുന്നു.. കഷ്ടം..”!

By ivayana