രചന : സിജി സജീവ് വാഴൂർ ✍
പബ്ലിക് ഫിഗറായുള്ള ചില വ്യക്തികൾഅറിഞ്ഞോ അറിയാതെയോ മറന്നു പോകുന്നൊരു കാര്യമുണ്ട്,,
തനിക്ക് തുണയായിരുന്നവർ, കൈപിടിച്ച് ഉയർത്തിയവർ,, തന്റെ പാതകൾക്ക് തടസമാകാതെ വഴിമാറി തന്നവർ,, അറിഞ്ഞോ അറിയാതെയോ കാലടികളിൽ ഞെരിച്ചമർത്തിയവർ,, തനിക്ക് ആരവങ്ങൾ മുഴക്കി കൂടെ നടന്നവർ,, അതിലൊക്കെ ഉപരി തന്നിൽ വിശ്വാസമർപ്പിച്ചു പിന്തുണയുമായി നിൽക്കുന്ന പൊതു ജനങ്ങൾ…
ഇവരോടൊക്കെ ഒരു പബ്ലിക് ഫിഗറിന് കടപ്പാട് ഉണ്ടെന്ന് വിശ്വസിക്കുന്നു..
പൊതുവിൽ ഇത്തരം ആളുകളെ പൊതുജനങ്ങൾ പലവിധത്തിൽ ശ്രദ്ധിക്കും..
സമൂഹത്തോടുള്ള അവരുടെ നിലപാട്,,???
താൻ നിലനിൽക്കുന്ന
പ്രസ്ഥാനത്തോട് മാത്രമായൊരു കൂറ് പലതരത്തിൽ വ്യക്തമാക്കപ്പെടുമ്പോൾ അറിയാതെ പൊതുജനങ്ങളിൽ നിന്നും ആ വ്യക്തി അകന്നു പോകും…
തന്റെ കഴിവുകൊണ്ട് താൻ നടന്നു കയറിയ പടവുകൾ ആണ് ഇതൊക്കെയും എന്നും തനിക്കാരോടും കടപ്പാടിന്റെ ആവിശ്യം വരുന്നില്ലെന്നും വാധിക്കാം…
എന്നാൽ ഈ പ്രപഞ്ചം സാക്ഷിയാണ് കാലം സാക്ഷിയാണ്..നീനടന്ന വഴികളിലെ പുൽനാമ്പുകൾ വരെ സാക്ഷിയാണ്,,, നീ ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും എങ്ങനെയാണ് നീ ഉയരങ്ങൾ കീഴടക്കിയതെന്നും…
അതിനാൽ നമുക്ക് നമ്മളെ മറക്കാതിരിക്കാം,, ചുറ്റുപാടുകളെ ചുറ്റുമുള്ളവരെ,, കൈപിടിച്ചുയർത്തിയവരെ താങ്ങായവരെ,തണലായവരെ,ചവിട്ടുപടികൾ ആയവരെ,, നമ്മൾ ചവിട്ടിയരച്ചവരെ,,
അങ്ങനെ അങ്ങനെ ഒരു സമൂഹത്തെ മറക്കാതിരിക്കാം..🤟
ചിലപ്പോൾ നമ്മുടെ നിസ്സഹായ അവസ്ഥയിൽ
നമുക്ക് ഉപകാരം വരുന്നത് ഈ പറയുന്ന പുൽനാമ്പുകളിൽ ഏതെങ്കിലും ഒന്നിൽനിന്നായിരിക്കും..
.
👉അധികാരങ്ങൾ നേടുന്നതുപോലെ തന്നെ പ്രയാസകരമാണ് അതു നിലനിർത്തുകയെന്നതും 👈