രചന : സതി സതീഷ്✍

പതിതൻപാതിയായ്‌
മാറിയനേരം
നമ്രശിരസ്കയായ്
നിന്നിടുമ്പോൾ
ജീവിതനൗകയുംതുഴഞ്ഞു
പുകയടുപ്പിൻഗന്ധവും
പൂശി പായവെ
പലവുരിമാംസപിണ്ഡവും പേറി
ഗദ്ഗദചൂടിൽമുങ്ങിടുമ്പോൾ
മുദ്രകുത്തി ജനം
ഇവളൊരു മച്ചിയെന്നു
ഇടനെഞ്ചു പൊട്ടുന്ന
വേദനയിലും
മാറാപ്പുചുമന്നേകയായി
അരച്ചാൺമുറുക്കിയുടുത്തവൾ
പതിതൻഇഷ്ടവിഭവങ്ങളുണ്ടാക്കിയും
പാതിരാനേരംവരെ
കാത്തിരുന്നവൾ
ആടിയുലയുന്നകാലുമായ്
തൻപാതിനിൽപ്പൂപടിവാതിലിൽ
പതിതൻചാരെ
കൂട്ടിനായൊരുത്തിയും
മൗനിയായ്നിന്നു
ഞാൻകണ്ടമാത്രയിൽ
സഹനത്തിൻ
മുത്തുകൾ കോർത്തു
സീമന്തരേഖയിലെ
സിന്ദൂരംമായുംവരെ
✍️

സതി സതീഷ്

By ivayana