രചന : ബാബുരാജ് കടുങ്ങല്ലൂർ✍

ഉണരൂ ഉണരൂ നാട്ടാരേ………….
ഇന്നത്തം നാളിൽ പൊൻചിങ്ങം.
തൃപ്പൂണിത്തുറ അത്തച്ചമയം .
അത്തക്കോലം കെട്ടാൻ വാ……..
അത്തിമരത്തിൻ കൊമ്പത്ത് –
തത്ത മൊഴിഞ്ഞു പറക്കുന്നേ….
ഇന്നത്തം പത്തിന് പൊന്നോണം’
ഇന്നത്തം പത്തിന് പൊന്നോണം.
പുത്തനുടുപ്പും മുണ്ടും വേണം
പത്തര മാറ്റ് തിളങ്ങീടാൻ…….
പൂക്കൾ നിരന്നു നിറഞ്ഞേ മുറ്റം
പുത്തിരിയോണം പൊന്നോണം!
ഓണക്കാറ്റിൽ ഓമൽ പൂക്കൾ
ഒത്തു പറഞ്ഞു രസിച്ചീടും
അത്തം പത്തിനു പൊന്നോണത്തിൻ
പൈങ്കിളി പാടി രസിച്ചീടും.
തിരുമുറ്റത്തിന്നാവണി വച്ച് –
തിരു കോലങ്ങൾ അണിയേണം.
തുമ്പപൂവിൻ പാലരി നേദ്യം
തൃക്കാക്കരയിൽ നൈവേദ്യം.
അത്തം ഒന്നിനു പായസവും
പത്തോണം വരെയൂട്ടേണം.
അന്തിക്കതിരോൻ ചായും നേരം
ചോന്ന നിറത്താൽ പൂവോണം.
ചെമ്മേ നീ ചെന്നണയൂ ഉണ്ണീ
അമ്മ കൈകളിൽ പൂവുണ്ടേ……
ചെത്തി മിനുക്കിയെടുക്കൂ മുറ്റം
പൊന്നോണത്തിൻ പൂക്കൊടി
നാട്ടാൻ……..!!!

By ivayana