പൊട്ടിച്ചിരിച്ചെൻ്റെ വാക്കുകൾ കേട്ട നീ
പൊട്ടിക്കരയുന്നതെന്തിനാണ്
തൊട്ടുതലോടിയ ഓർമ്മയിലിന്നു നീ
തൊട്ടാൽ പൊള്ളുന്നുവോ, തപിച്ചിരിക്കുന്നുവോ
കെട്ടുകാഴ്ചകളൊക്കെ മിഥ്യയാണെന്നു ഞാൻ
തൊട്ടു തലോടി പറഞ്ഞതല്ലേ
പോകണം നാളെ, ഇവിടെ നിന്നെല്ലാരും
പോകുമ്പോ ഞാനും നിന്നെ കൊണ്ടു പോണോ
ഓർമ്മിച്ചിടേണ്ട ഒരിക്കലും എന്നെ നീ
ഓർക്കുക ശിഷ്ടമാം ജീവിതത്തെ
ശിവമൊന്നു നേടട്ടെ എന്നാത്മാവു പോകട്ടെ
ശിവാനന്ദനല്ല ഞാൻ പച്ച മനുഷ്യനാണ്
ഇനിയും തീരാത്തൊരു ജീവിത പാതയിൽ
ഇതൾ പൊഴിയാതെ ജീവിക്ക നീയും
പേമ്പിണി പാടില്ല ജീവിക്ക നന്നായി
പേയത്തിയല്ല നീ ഓർമ്മ വേണം
ദൈധ്യങ്ങളൊക്കെ അറിഞ്ഞിടേണം നീയും
ദൈനന്തിന ജീവിതമങ്ങനല്ലെ
കേളിതം നോക്കേണ്ട, നീ നിന്നെ നോക്കുക
കേൾക്കുക മാത്രമേ വേണ്ടതുള്ളു
കൈകേയിയെ പുഛിച്ചയാളുകളേറെയാം
കൈവരിച്ച രാമായണം മറന്നതെന്തേ
അഹല്യയും ജഡായുവും ഗുഹനും പിന്നെ രാവണമോക്ഷവും
ആർക്കാർക്കു വേണ്ടിയുള്ളതാവാം
ഓർക്കുക ജീവിതം ഒന്നേ ഒന്നറിയുക
ഓർത്തു കരയാതെ പോകുക നീ
…..പ്രകാശ് പോളശ്ശേരി.