രചന : കബീർ വെട്ടിക്കടവ് ✍
കറുത്ത കാടന്റെ തീഷ്ണതയേറിയ
നോട്ടത്തെ ഭയമാണിവന്. ഇരുട്ടിൽ പതുങ്ങി വന്ന്
പലവട്ടം ചോര പൊടിച്ചു പോയിട്ടുണ്ട്
കാടൻ..
അന്നെല്ലാം കരഞ്ഞു കരഞ്ഞു കാട്ടിലിനടിയിൽ ഭയന്ന് വിറച്ചു
ഇരിക്കുന്നത് കണ്ടാൽ മനസ്സിൽ
സ്നേഹത്തിന്റെ തൂവൽ സ്പർശം….
ഒടുവിലെ ഫൈറ്റിൽ കാടൻ കടിച്ചു കുടഞ്ഞു എന്നാണ് കരുതിയത്.
ആ പാതിരാവിൽ
വീട് വിട്ട് പോയ ഇവൻ ഒരാഴ്ചയ്ക്ക് ശേഷം
പുലർകാലത്ത് ഇവിടെ തിരികെയെത്തി….
കറുത്ത കണ്ടൻ..!!
നീ സൂക്ഷിച്ചോ.. ഇവനെ വിട്ടു പിടി
ഇല്ലെങ്കിൽ നിന്റെ നേരെയുള്ള എന്റെ
ജീവിയെന്ന സഹതാപം ഇല്ലാതാകും…
എന്റെ പുതപ്പിന്മേൽ അധികാരത്തോടെ
അവകാശത്തോടെ വരുമ്പോഴേല്ലാം ആദ്യം
അല്പം നീരസം തോന്നിയിരുന്നെങ്കിലും
ഇപ്പോൾ ഇവൻ കിടക്കാത്ത ദിനങ്ങൾ
എന്തോ അസ്വസ്ഥത അനുഭവപ്പെടുന്നു…
എന്നിലൊരു രക്ഷകനെ കാണുന്നുണ്ടാകാം
അത് നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനാണ്
വിട്ടു തരില്ലെടാ ഇവനെ കടിച്ചു കുടയാൻ…
വഴിമാറിപ്പോ…. 🥶