രചന : എം ബി ശ്രീകുമാർ ✍

വണ്ടിയിൽ, ഉച്ചത്തിൽ കേട്ടുകൊണ്ടിരുന്ന
പാലാപ്പള്ളി തിരുപ്പള്ളി പാട്ട് ….
നേർത്ത് നേർത്തു നിശബ്ദതയിൽ ആയി.
ഇനി കാട്ടിലേക്ക് പ്രവേശിക്കുകയാണ്,
ഏതു നിമിഷവും ആക്രമണം ഒഴുകിയെത്താം
മൃഗങ്ങളല്ലേ എന്ന്
ചെറുതാക്കാനും വലുതാക്കാനും ഞാനില്ല.
ഇങ്ങോട്ട് ആക്രമണം ഉണ്ടാകുന്നതിനുമുൻപ്
അങ്ങോട്ട് തയ്യാറായിരിക്കുക.
” നിങ്ങൾക്ക്‌
ചെയ്യേണ്ടത് എന്തെങ്കിലുമുണ്ടെന്ന്
നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ,
അതിനോട് നിങ്ങൾക്ക് അഭിനിവേശമുണ്ടെങ്കിൽ,
ആഗ്രഹം നിർത്തുക,
അത് ചെയ്യുക. “
സംഭവങ്ങൾക്ക് നടുവിൽ
പലാപ്പള്ളിപ്പാട്ട് ബാക്ക് ഗ്രൗണ്ട് ഗാനം
ഉണ്ടായിരുന്നു.
അവനവനിലുള്ള വിശ്വാസം
മനസ്സിൽ ഉണരുന്ന ഭ്രമകല്പന
ജീവിത ഛിന്നഭിന്നത
എല്ലാം കീഴ്മേൽ മറിയുന്നു.

എം ബി ശ്രീകുമാർ

By ivayana