രചന : ചെറുകൂർ ഗോപി*✍
ആരെന്നു തിരയുന്നു
ഓരത്തിരുന്നു ഞാൻ
ആരെന്നതറിയാത്തൊ
രപശകുനമായി ……
ആരാണു ജന്മം
നൽകിയെന്നറിയില്ല
ആരൊക്കെയന്ന
മേകിയെന്നറിയില്ല…….
തെരുവിന്റെ ഓരം
തേടുന്ന ചിന്തയിൽ
അട്ടഹാസം മുഴുക്കുന്നു
ഞാനെന്തിനോ……
വേരറ്റു പോയ ബന്ധ
ങ്ങളുണ്ടെവിടെയോ
വേദനിക്കാനെനിക്കറിയില്ല
തന്നെ……..
വേർപെട്ട ദൂരത്തിൻ
ഭാണ്ഡമുണ്ടെന്നിൽ
സത്യം വിഴുപ്പിൻ
ജരാനരപോലവേ………
തെല്ലു മോഹിക്കുവാ,
നറിയില്ലെനിക്കു
ചെന്നു ചോദിക്കുവാ
നറിയില്ലെനിക്കു…….
ചെന്നിടമെല്ലാം
ചോർന്നു പോകുമ്പോൾ
വന്നിടം കാണാതെ
ഓരത്തു ഞാനും……..
ആരെന്നു തിരയുവാ
നാരുമില്ലാതെ
ആരെന്നുമറിയാത്തൊ
രപശകുനമായി……..!!